തിരുവനന്തപുരം: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനവുമായി വീണ്ടും കേരള സര്‍വകലാശാല. പരീക്ഷ നടത്തുന്നതു മുതല്‍ ഫലം പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്നതില്‍ വരെ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി സര്‍വ്വകലാശാല കൈക്കൊള്ളുന്നത്.
കൊറോണ കാലത്തും വിദ്യാര്‍ത്ഥി ദ്രോഹത്തിന് അവധി നല്‍കേണ്ട എന്ന നയമാണ് നിലവില്‍ സര്‍വകലാശാലയ്‌ക്കുള്ളത്. ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ ഒന്നു മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന പ്രഖ്യാപനം. ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന സിബിഎസ്സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പുതിയ പ്രഖ്യാപനം.
ക്വാറന്റയിനില്‍ കഴിയുന്നവരും കണ്ടയ്ന്‍മെന്റ് സോണില്‍ പെട്ടവരും എങ്ങനെ പരീക്ഷയെഴുതുമെന്നൊന്നും സര്‍വകലാശാല ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുജിസി നിര്‍ദേശങ്ങള്‍ പോലും പാലിക്കാതെ പരീക്ഷകള്‍ നാമമാത്രമായി നടത്തിതീര്‍ക്കുന്നതിലൂടെ സര്‍വകലാശാല കൂട്ടതോല്‍വിയുടെ വക്കിലാണ്.
പിജി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ പോലും നല്‍കാതെ പരീക്ഷകള്‍ തിടുക്കത്തില്‍ നടത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്തിലുള്ള താത്പര്യം എന്താണ് എന്നത് ചോദ്യമായി നിലനില്‍ക്കുന്നു. സര്‍വകലാശാലയുടെ തുഗ്‌ളക്ക് പരിഷ്‌കരണങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്‌പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളാണ്. ഒന്നാം വര്‍ഷ ബിരുദ പരീക്ഷയ്‌ക്കായി രജിസ്റ്റര്‍ ചെയ്യുന്നത് തൊട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ ക്രൂരതയ്‌ക്ക് ഇരയാകുകയാണ്.
വിവരങ്ങള്‍ ലഭിക്കാത്ത അന്വേഷണ കൗണ്ടര്‍
ഒരു തവണയെങ്കിലും കേരള സര്‍വകലാശാല ഓഫീസില്‍ പോയിട്ടുള്ളവര്‍ അന്വേഷണ കൗണ്ടറിന്റെ നിഷ്‌ക്രിയത്വത്തിന് ഇരയായവരാകും. വിദ്യാര്‍ത്ഥികളുടെ മനസ്സിലേയ്‌ക്ക് സര്‍ക്കാര്‍ സ്ഥാപനം എങ്ങനെ ആയിരിക്കും എന്നത് വ്യക്തമായി സര്‍വകലാശാല ഓഫീസ് കാണിച്ചുതരും. വിദ്യാര്‍ത്ഥി ദ്രോഹം തുടങ്ങുന്നത് അന്വേഷണ കൗണ്ടറില്‍ നിന്നാണ്.
ഫീസ് അടയ്‌ക്കുന്ന തുക മുതല്‍ സര്‍ട്ടിഫികറ്റിന് എന്തു ചെയ്യണമെന്ന ചോദ്യത്തിനു വരെ കൃത്യമായി ഉത്തരം നല്‍ക്കാന്‍ അന്വേഷണ കൗണ്ടറിനു സാധിക്കുന്നില്ല. വിവരങ്ങള്‍ വ്യക്തമായി ഒരിടത്തു പോലും പ്രദര്‍ശിപ്പിച്ചിട്ടില്ല. പലപ്പോഴും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാക്കുന്നത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ്.
രജിസ്‌ട്രേഷന്‍ ചൂഷണത്തിന്റെ ആദ്യ പടി
പരീക്ഷകള്‍ എഴുതാന്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നു കേവലം ഒരാഴ്ച സമയം മാത്രമാണ് ഫൈന്‍ കൂടാതെ ഫീസ് അടയ്‌ക്കാന്‍ സാധിക്കുന്നത്. എന്നാല്‍, പത്തുമണി മുതല്‍ നാലുമണി വരെ മാത്രം കൃത്യം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കൗണ്ടറുകളിലും മറ്റ് സംവിധാനങ്ങളിലൂടെ പണമടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കേരള സര്‍വകലാശാല സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും നിരാശരാണ്. കാരണം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സൈറ്റ് ഡൗണായിരിക്കും. ഇത് എല്ലാവര്‍ഷവും അപേക്ഷകള്‍ ക്ഷണിക്കുന്ന സമയത്തെ പതിവ് രീതിയാണ്.
ഇത്തരത്തില്‍ ഒരാഴ്ച മാത്രം അപേക്ഷിക്കാന്‍ കലാവധി നിശ്ചയിച്ചിട്ടുള്ളുവെങ്കിലും അതില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും സൈറ്റിലെ സാങ്കേതികതകരാറു കാരണം നഷ്ടമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപേക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധികമായുള്ള സൈറ്റ് ട്രാഫിക്ക് കാരണം ഫീസ് അടയ്‌ക്കാന്‍ കഴിയാതെ വരുന്നു. ഇത്തരത്തില്‍ സര്‍വകലാശലയുടെ പ്രവര്‍ത്തനത്തിലെ ചിട്ടയില്ലായിമ കാരണം നിശ്ചിത സമയം കഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികള്‍ അധിക പണം അടയ്‌ക്കെണ്ടി വരുന്നു.
ഫലം വാരതെ ഇംപ്രൂവ്‌മെന്റ് പരീക്ഷ
വിദ്യാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കാതെയാണ് സര്‍വകലാശാല അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ കേന്ദ്രം മാറിയെന്ന് അറിയിപ്പുകള്‍ പരീക്ഷയുടെ തലേദിവസം ഇറയക്കിയ സംഭവം പലതവണ ഉണ്ടായി. നിലവില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷത്തെ റീവാല്യുവേഷന്‍ ഫലം വന്നിട്ടില്ല. ഫലം വരും മുന്നേ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് സര്‍വകലാശാല പത്രകുറിപ്പ് ഇറക്കി. ഇംപ്രൂവ്‌മെന്റ് ഫലമറിയാതെ പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.
മാറി വരുന്ന സര്‍ക്കാരുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും കേരള സര്‍വകലാശാലയുടെ ചൂഷണങ്ങള്‍ക്കും നിഷ്‌ക്രിയത്ത്വത്തിനെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇന്നും അനുഭവിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: