കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ കോവിഡ് അനുഭവങ്ങളില്‍ ജില്ലയിലെ ചികിത്സാരംഗം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിനു അനുവദിക്കേണ്ട എയിംസ് കാസര്‍കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ കാമ്പയിന് തുടക്കം. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളില്‍ നടന്ന കൂട്ടായ്മകളില്‍ ആയിരകണക്കിനാളുകള്‍ അണിനിരന്നു. എയിംസ് കാസര്‍കോട് ജില്ലക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാട്‌സാപ് കൂട്ടായ്മ കാഞ്ഞങ്ങാട് സംഘടിപ്പിച്ച എയിംസ് വിളംബരം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. ഡോ:സി.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, ഡോ: അംബികാസുതന്‍ മാങ്ങാട്, ഡോ: അശോകന്‍, എ.ദാമോദരന്‍, ഫാദര്‍ ജോസഫ് ഒറ്റപ്പാക്കല്‍, ഹംസ പാലക്കി, സിസ്റ്റര്‍ ജയ, സിജോ അമ്പാട്ട്, പ്രേമചന്ദ്രന്‍ ചോമ്പാല സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും അഡ്വ: നിസാം നന്ദിയും പറഞ്ഞു.
മാവുങ്കാല്‍: എയിംസ് കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാവുങ്കാലില്‍ വിളംബരം നടന്നു. കെ.മോഹനന്‍ വാഴക്കോട്, പി.വി.കുഞ്ഞിക്കണ്ണന്‍, പി. ബാബു, അജാനൂര്‍ പഞ്ചായത്ത് മുന്‍ അംഗം ബാലകൃഷ്ണന്‍, സുരേഷ് പടിഞ്ഞാറെക്കര, ഭരതന്‍ കല്യാണ്‍ റോഡ്, എം.രതീഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: