കാസര്‍കോട്: ഡീസലിന്റെ ക്രമാതീതമായ വിലവര്‍ദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവും കാരണം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വീസ് നിലനിര്‍ത്തുന്നതിന് വേണ്ടി ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന് സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരമുള്ള ബസ് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയുകയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ്, സെക്രട്ടറി സത്യന് പൂച്ചക്കാട് എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചു.
സര്‍ക്കാരോ കമ്മീഷനോ റിപ്പോര്‍ട്ടിലെ ശുപാര്‍ശ സംബന്ധിച്ച് ബസ് ഉടമാ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ കാണുന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശ പ്രകാരമുള്ള ബസ് ചാര്‍ജ് വര്‍ദ്ധനവ് അംഗീകരിക്കാന്‍ കഴിയില്ല. ഒരു ബസ് ചാര്‍ജ് വര്‍ദ്ധനവ് കൊണ്ട് മാത്രം ബസ് സര്‍വീസ് നിലനിര്‍ത്താന്‍ സാദ്ധ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ ബസ് സര്‍വീസിനാവശ്യമായ ഡീസലിന് നികുതി ഒഴിവാക്കിയും സബ്സിഡി നല്‍കിയും റോഡ് നികുതി ഒഴിവാക്കിയും പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ഫെഡറേഷന് സര്‍ക്കാരിനോടാവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: