പാലക്കാട്: കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവനെതിരെ കേസെടുക്കണമെന്നാവശ്യം ശക്തം. ജനങ്ങളെ ബോധവത്ക്കരിക്കേണ്ട ജനപ്രതിനിധി തന്നെ സമ്പര്‍ക്ക വിലക്ക് ലംഘിച്ചിരിക്കുകയാണ്.
ജൂണ്‍ 15ന് ചെന്നൈയില്‍ നിന്നെത്തിയ മകന് റൂംക്വാറന്റൈനില്‍ കഴിയവെയാണ് ഇദ്ദേഹം പഞ്ചായത്തിലെത്തിയതും, സിപിഎമ്മിന്റെ പ്രതിഷേധ പരിപാടികളിലും ഉള്‍പ്പെടെ പങ്കെടുത്തത്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടന്ന സമര പരിപാടിയും സദാശിവന് ഉദ്ഘാടനം ചെയ്തിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി വന്നവരെ വീടിനകത്ത് കയറ്റിയിരുന്നതായും പറയുന്നു. ഹോം ക്വാറന്റൈനിലുള്ളവരുടെ വീട്ടുകാര്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്ത് പോകാന്‍ പാടില്ലെന്നിരിക്കെയാണ് സിപിഎം നേതാവുകൂടിയായ സദാശിവന് നിയമം ലംഘിച്ചത്.
മാത്രമല്ല ഇവരുടെ വീടിന് മുന്നില്‍ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് നോട്ടീസും പതിച്ചിരുന്നില്ല. റെഡ്സോണായ ചെന്നൈയില്‍ നിന്നെത്തിയ ആള് വീട്ടിലുണ്ടെന്ന് സദാശിവനും കുടുംബവും മറച്ചുവയ്ക്കുകയായിരുന്നു.
ഇവരുടെ വീട്ടില്‍ വന്നുപോയവരും സദാശിവനുമായി ബന്ധപ്പെട്ടവരും, പഞ്ചായത്തിലെ ജീവനക്കാരും ഇപ്പോള്‍ ആശങ്കയിലാണ്. കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ള അച്ഛന് ഡി. സദാശിവന്, ഭാര്യ എന്നിവരുടെ സ്രവം പരിശോധനക്ക് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: