തിരുവനന്തപുരം: വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള വരുമാന പരിധി പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 2.5 ലക്ഷം രൂപയായും മുന്നോക്ക വിഭാഗങ്ങള്‍ക്ക് എട്ടു ലക്ഷം രൂപയായും നിശ്ചയിച്ച ഗവണ്മെന്റ് നടപടി പിന്‍വലിക്കണമെന്നും, എസ്സി എസ്ടി ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കണമെന്നും സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സര്‍വകലാശാല വൈസ്ചാന്‍സലര്‍ സ്ഥാനത്തേക്ക് യുജിസി ശുപാര്‍ശ ചെയ്തിട്ടുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആളിനെ നിയോഗിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് കേരള സാംബവസഭ സംസ്ഥാന കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് ചെങ്ങന്നൂര്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ചയില്‍ വിക്രമന്, ബിജെപി സംസ്ഥാന കമ്മറ്റിയംഗം നൂറനാട് ഷാജഹാന്, സാംബവസഭ ഭാരവാഹികളായ അഡ്വ. അനില്‍കുമാര്‍, മുഖത്തല ഗോപിനാഥന്, അമ്പൂരി ഗോപന്, രാജാജി നഗര്‍ ജയരാജ്, കോട്ടയം സജി, പുല്ലച്ചല്‍കോണം സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: