Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

സന്ദേശം സിനിമ ഉണര്‍ത്തിയ ചിന്തകള്‍

ചൈനീസ് ആക്രമണകാലത്ത് ഒരു സംഭവം ബാലകൃഷ്ണനും മറ്റും ഓര്‍മ്മയുണ്ടോ എന്തോ? ആക്രമണം തുടങ്ങിയ ഉടന്‍ അന്ന് കോഴിക്കോട് കളക്ടര്‍ ആയിരുന്ന മലയാറ്റുര്‍ രാമകൃഷ്ണനെ രായ്‌ക്കുരാമാനം തിരുവനന്തപുരത്തെആരോഗ്യ-തൊഴില്‍ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആയി മാറ്റി നിയമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 03:00 am IST
in Special Article

സത്യന്‍ അന്തിക്കാട് അണിയിച്ചൊരുക്കിയ സന്ദേശം എന്ന ചിത്രത്തെക്കുറിച്ച് മൂന്നു ദശകം പൂര്‍ത്തിയാകുമ്പോഴും പ്രേക്ഷകര്‍ ആവേശത്തോടെ സംസാരിക്കുന്നത് ആ സിനിമ സൃഷ്ടിച്ച സ്വാധീനത്തിന് തെളിവാണ്. ദാദ സാഹേബ് ഫാല്‍ക്കെ ബഹുമതിയടക്കം മറ്റു പല അവാര്‍ഡുകളും സംഘടിപ്പിച്ച അടുര്‍ ഗോപാലകൃഷ്ണനു പോലും ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചിട്ടുണ്ടോ? സ്വയംവരവും വിധേയനും എലിപ്പത്തായവും അന്നും ഇന്നും ഉച്ചപ്പട വേദികളില്‍ നിന്നും ബുദ്ധിജീവി വൃത്തങ്ങളില്‍ നിന്നും മോചനം ലഭിച്ചിട്ടില്ലാത്ത ചരക്കുകളാണ്. ഗോപാലകൃഷ്ണന്റെ അലക്കിത്തേച്ച ഡിസൈനര്‍ കുര്‍ത്തകള്‍പോലെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളും.  

സ്വയംവരത്തില്‍ മധു, ശാരദ എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേര് ചോദിച്ചാല്‍ ഗൗരമേറിയ ചലച്ചിത്ര ചിന്തകര്‍ കൂടി ഓര്‍ക്കുന്നുണ്ടാവില്ല. പക്ഷേ സന്ദേശത്തിലെ കോട്ടപ്പിള്ളി പ്രഭാകരന്‍ (ശ്രീനിവാസന്‍), കെ.ആര്‍.പി(ജയറാം),രാഘവന്‍ നായര്‍ (തിലകന്‍) പൊതുവാള്‍ (മാമുക്കോയ) കുമാരപിള്ള (ശങ്കരാടി) അച്യുതന്‍ നായര്‍ (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍) ഇവരൊന്നും ഒരിക്കലും വിസ്മൃതിയില്‍ മുങ്ങിപ്പോകില്ല.  

സന്ദേശം എന്ന സിനിമ സിപിഎം നേതൃത്വത്തിനും അണികള്‍ക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നു. കാലഹരണപ്പെടാതെ നിലനില്‍ക്കണമെങ്കില്‍  സ്വയം മാറാനും, മാറിവരുന്ന ലോക വ്യവസ്ഥിതിയെ മനസ്സിലാക്കാനും സഖാക്കളെ ഓര്‍മിപ്പിച്ച വാക്കുകളായിരുന്നു തിരക്കഥ രചിച്ച ശ്രീനിവാസന്റേത്. മാര്‍ക്‌സിസ്റ്റുകള്‍ ഭയക്കുന്ന  പ്രതിഭകളാണ് സത്യനും ശ്രീനിവാസനും.

ഇത്രയും എഴുതിയത് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളിന്‍ കാണാനിടവന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗമാണ്. അമേരിക്ക, ജപ്പാന്‍, ആസ്ട്രേലിയ, ഭാരതം എന്നീ സാമ്രാജ്യത്വ ശക്തികള്‍ നിരപരാധികളും നിസ്സഹായരും നിഷ്‌കളങ്കരുമായ ചൈന എന്ന മധുര മനോജ്ഞ രാജ്യത്തെ വളഞ്ഞിട്ടു ആക്രമിക്കുകയാണ് എന്നായിരുന്നു ബാലകൃഷ്ണന്റെ പരാതി. ഭാരതം ഒരു സാമ്രാജ്യത്വ രാജ്യമാണ് ബാലകൃഷ്ണന്! ബാലകൃഷ്ണന്റെ മറ്റൊരു പ്രസംഗവും സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഭാരതത്തിന് ബ്രിട്ടണില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി കാരണമാണത്രേ.

ചൈനീസ് ആക്രമണത്തെക്കുറിച്ചും ഭാരത സ്വാത്രന്ത്യത്തെക്കുറിച്ചും ബാലകൃഷ്ണന്‍ ഉയര്‍ത്തിയിരിക്കുന്ന അവകാശങ്ങളും ആരോപണങ്ങളും നമുക്ക് ചിരിച്ചു തള്ളാമോ? മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അണികള്‍ക്ക് ബാലകൃഷ്ണനും പിണറായി വിജയനും പറയുന്നതാണ് വേദ വാക്യം. ഭാരതത്തിനു സ്വാതന്ത്ര്യം നേടിത്തന്നത് കമ്യൂണിസ്റ്റുകള്‍ ആണെന്ന് ബാലകൃഷ്ണന്‍ പറയുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ സംഭാവന എന്താണെന്ന് ചോദിക്കാനുള്ള വിവരം അണികള്‍ക്കില്ല. മഹാഭാരതം രചിച്ചത് സുനില്‍ പി. ഇളയിടമാണെന്ന് വരുത്താനുള്ള ശ്രമത്തിലാണല്ലോ അവര്‍.

1962 ല്‍ ഭാരതത്തെ ചൈന ആക്രമിച്ചപ്പോള്‍ നടന്ന ഒരു സംഭവം ബാലകൃഷ്ണനും മറ്റും ഓര്‍മ്മയുണ്ടോ എന്തോ? ചൈനയുടെ ആക്രമണം തുടങ്ങിയ ഉടനെ അന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരുന്ന മലയാറ്റുര്‍ രാമകൃഷ്ണനെ രായ്‌ക്കുരാമാനം തിരുവനന്തപുരത്തെ ആരോഗ്യ-തൊഴില്‍ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി ആയി മാറ്റി നിയമിച്ചു; ഒരു മുന്നറിയിപ്പും ഇല്ലാതെ. കോഴിക്കോട് ജില്ലാ കളക്ടര്‍ ആയി രാമകൃഷ്ണന്‍ നിയമിതനായിട്ട് ഏഴു മാസം മാത്രമേ ആയിരുന്നുള്ളൂ. ആത്മകഥയായ ‘സര്‍വീസ് സ്റ്റോറി-എന്റെ ഐഎഎസ് ദിനങ്ങള്‍’ എന്ന പുസ്തകത്തില്‍ രാമകൃഷ്ണന്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.

അന്ന് ആഭ്യന്തര മന്ത്രി ആയിരുന്ന പി. ടി. ചാക്കോ ആണത്രേ രാമകൃഷ്ണനെ മാറ്റാനുള്ള തീരുമാനം എടുത്തത്. ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ആയിരുന്ന മലയാറ്റുര്‍ രാമകൃഷ്ണന്‍, ചൈനീസ് ആക്രമണം നടക്കുമ്പോള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ആയിരിക്കുന്നത് സുരക്ഷാ ഭീഷണി ആണെന്ന് ചാക്കോ ഫയലില്‍ എഴുതി ചേര്‍ത്തു. ഈ വിവരം മലയാറ്റൂരിനോട് പറഞ്ഞതോ? അന്നത്തെ കേരള ഗവര്‍ണര്‍ വി.വി.ഗിരിയും.  

ഐഎഎസില്‍ ഉദ്യോഗം ലഭിക്കുന്നതിന് മുന്‍പ് കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ രാമകൃഷ്ണന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ചാക്കോയ്‌ക്ക് അലോസരമായത്. ഇന്നും ബാലകൃഷ്ണനും മറ്റു സഖാക്കളും ഭാരതത്തെ ആക്രമിക്കുന്ന ചൈനയെ പൂവിട്ടു പൂജിക്കുകയാണല്ലോ.

കുമാര്‍ ചെല്ലപ്പന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

Kerala

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

Astrology

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

News

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

Kerala

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.