കണ്ണൂര്‍: മരിച്ചയാളുടെ ക്ഷേമപെന്ഷന് തട്ടിയെടുത്ത സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ സിപിഎം. കള്ള ഒപ്പിട്ട് പണം സ്വന്തമാക്കിയ ഇരിട്ടി കോ ഓപ്പറേറ്റീവ് റൂറല്‍ബാങ്ക് കളക്ഷന്‍ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവുമായ സ്വപ്നയെ ബാങ്ക് ഭരണസമിതി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.സിപിഎം നേതാവായ പായം പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയാണ് സ്വപ്ന. തട്ടിപ്പ് കയ്യൊടെ പിടിക്കപ്പെട്ടതിനാല്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതിനാലാണ് ജോലിയില്‍നിന്ന് സസ്പെന്റ് ചെയതത്. എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടില്ല. മാത്രമല്ല പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവുമാണ്. ക്ഷേമപെന്ഷന് തട്ടിയെടുത്തവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിനും ആള്‍മാറട്ടത്തിനും കേസെടുക്കണമെന്ന് കാണിച്ച് മരിച്ച വയോധികയുടെ കുടുംബം ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഇല്ല. .
ഇരിട്ടി പായം പഞ്ചായത്തിലെ തോട്ടത്താന്‍ കൗസു നാരായണന്റെ പെന്‍ഷനാണ് തട്ടിയെടുത്തത്. മക്കളായ തോട്ടത്താന്‍ ഹൗസില്‍ ടി. അജിത, സൗമിനി, നളിനി എന്നിവരാണ് പരാതി നല്‍കിയത്.
മാര്‍ച്ച് 9 ന് കൗസു മരിച്ചവിവരം മാര്‍ച്ച് 20ന് പഞ്ചായത്തില്‍ അറിയിച്ചിരുന്നു. 30ന് ഇരിട്ടി സപ്ലൈ ഓഫീസില്‍ അറിയിച്ച് റേഷന്‍ കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്തു. ഏപ്രില്‍ ആദ്യ കര്‍ഷക തൊഴിലാളി പെന്ഷന് വിതരണം ചെയ്ത സമയത്ത് കൗസുവിന്റെ പേരിലുള്ള പെന്‍ഷനും വാങ്ങിച്ചതായി മനസിലായി. പെന്ഷന് വിതരണം ചെയ്യുന്ന ഇരിട്ടി റൂറല്‍ ബാങ്ക് കളക്ഷന്‍ ഏജന്റ് സ്വപ്ന പെന്ഷന് തുക കുടുംബം കൈപ്പറ്റിയതായി ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു. പെന്ഷന് വിതരണം ചെയ്യുന്ന സമയത്ത് കലക്ഷന്‍ ഏജന്റിനൊപ്പം വാര്‍ഡ് അംഗം കെ.കെ. വിമലയും, കെ.എസ്എഫ്ഇ കളക്ഷന്‍ ഏജന്റ് കെ.പി. സുരേന്ദ്രനും ഉണ്ടായിരുന്നു.അമ്മയുടെ പെന്ഷന് അനധികൃതമായി ഒപ്പിട്ട് വാങ്ങിയതായി അറിഞ്ഞപ്പോള്‍ മക്കളായ ഞങ്ങള്‍ വാങ്ങിയതായി വരുത്തിത്തീര്‍ക്കാനാണ് ശ്രമം ഉണ്ടായത്. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ബാങ്കിന്റെ ഭാഗത്തു നിന്നും വലിയ ഭീഷണിയും ഉണ്ടായി. ആള്‍മാറാട്ടത്തിന് ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറഞ്ഞു.
ഇരിട്ടി ബിജെപി ഓഫിസിില് കൗസു നാരായണന്റെ മകള്‍ അജിതയും അജിതയുടെ ഭര്‍ത്താവ് കെ. ബാബുവുമെത്തി മണ്ഡലം പ്രസിഡന്റ് എം.ആര്. സുരേഷിന്റെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: