കൊച്ചി: വന്ദേഭാരത് മിഷന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ വിമാനം ജൂലൈ രണ്ടിന് എത്തും. ദൽഹി വഴിയാണ് വിമാനം കൊച്ചിയിൽ എത്തുക. നൂറ്റിയമ്പതോളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടാവുക. ജൂലൈ മൂന്നിന് തുടങ്ങുന്ന നാലാം ഘട്ടത്തിലും അമേരിക്കയിൽ നിന്നും ഒരു വിമാനം കേരളത്തിലേക്ക് ഉണ്ടാകും.
വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി മലയാളികളാണ് വന്ദേ ഭാരത് മിഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാലാം ഘട്ടത്തിൽ വിവിധ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് 94 വിമാനങ്ങള്‍ സര്‍വീസ് നടത്തും. യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു 39 വിമാനങ്ങള്‍ വീതവും ഒമാനില്‍ നിന്നു 13ഉം മലേഷ്യയില്‍ നിന്ന് രണ്ടും സിംഗപൂരില്‍ നിന്ന് ഒരു വിമാനവും സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തും.’
16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി അറിയിച്ചു. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ ചെന്നൈ, മംഗളൂരു, ഹൈദരബാദ്, മുബൈ, ദില്ലി എന്നിവിടങ്ങളിലേക്കും മസ്കറ്റിൽ നിന്ന് സർവീസുകൾ ഉണ്ടാകുമെന്ന് എംബസിയുടെ അറിയിപ്പിൽ പറയുന്നു.
അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണനയെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: