ന്യൂദല്‍ഹി: സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. ഓര്‍ഡിനന്‍സിലൂടെ രാജ്യത്തെ 1540 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാണ് പിബി ആവശ്യപ്പെട്ടിരിക്കുന്നത്.
ബാങ്കുകള്‍ അടക്കമുള്ള സഹകരണമേഖലയുടെ മേല്‍നോട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. സംസ്ഥാനങ്ങളോട് ആലോചിക്കാതെയാണ് തീരുമാനം. ഫെഡറല്‍ ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ് ഇത്. ഇത്തരം അതികേന്ദ്രീകരണം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണ്. ഇത് സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കുമെന്നാണ് പിബി ന്യായീകരിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയിലെ അപ്രമാധിത്യം നഷ്ടപ്പെടുമെന്ന ഭയമാണ് സിപിഎമ്മിന്. അതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഓര്ഡിനനസിശനതിരെ ഇപ്പോള്‍ സിപിഎം പിബി തന്നെ രംഗത്തുവന്നിരിക്കുന്നത്.
1482 അര്‍ബന്‍ ബാങ്കുകളും 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. 1540 ബാങ്കുകളിലായി 8.6 നിക്ഷേപകരാണുള്ളത്. ആകെ നിക്ഷേപം 4.84 ലക്ഷം കോടിയും. മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ വിനിമയങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ നേരിട്ട് റിസര്‍വ് ബാങ്കിന് കീഴിലാകും. സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. ഓര്‍ഡിനന്‍സ് പ്രാവര്‍ത്തികമാകുന്നതോടെ കിട്ടാക്കടം അടക്കമുള്ള പ്രശ്നങ്ങല്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: