കാഞ്ഞങ്ങാട്: കോടോംബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ വാര്‍ഡിലെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനധികൃതമായി പലരും നേടിയെടുക്കുന്നുവെന്ന് പരാതി. വിവിധ സര്‍ക്കാര്‍ പദ്ധതികളും ചില വ്യക്തികള്‍ സ്വന്തമാക്കുകയാണ്. സിപിഎം പ്രാദേശിക നേതാവിന്റെ പുരയിടത്തില്‍ കാവിനോട് ചേര്‍ന്ന് ഒരു കുടിവെളള സ്രോതസ്സുണ്ട്. അവിടേക്ക് പഞ്ചായത്തിന്റെ കുടിവെളള പദ്ധതി വന്നിരുന്നു. പിന്നീട് കുടിവെളളം പൊതുജനങ്ങള്‍ക്ക് പങ്കിടേണ്ടി വരുമെന്ന അവസ്ഥയില്‍ അവര്‍ അതിന് മുതിരാതെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയതായി ആരോപണുയര്ന്നിരിക്കുകയാണ്. കോളനിയില്‍ കുടിവെളള പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ മറ്റൊരു വ്യക്തിയുടെ കുളം ഇതിനായി ഏറ്റെടുത്തു. അതില്‍ കൃത്രിമത്വം നടന്നത് നേരത്തെ മാധ്യമങ്ങളില്‍ വന്നിരുന്നു.
നിയമ പ്രകാരം ഒരു വീട്ടില്‍ ഒരു തൊഴില്‍ കാര്‍ഡാണ് വേണ്ടതെങ്കില്‍ സിപിഎമ്മിലെ ചില മുന്‍ ജനപ്രതിനിധികളുടെ വീട്ടില്‍ രണ്ടും അതിലധികവും തൊഴില്‍ കാര്ഡുകളുണ്ടത്രേ. സിപിഎം ഭരിക്കുന്ന കോടോംബേളൂര്‍ പഞ്ചായത്തില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. സിപിഎം കൊടി പിടിച്ചവര്‍ക്ക് മാത്രമേ വീട് കൊടുക്കുകയുളളുവെന്ന നിലപാടിലാണ് നേതൃത്വം. കേവലം മൂന്ന് കുടുംബങ്ങളുടെ പേരു പറഞ്ഞ് സിപിഎം നേതാക്കള്‍ സ്വന്തം വീട്ടിലേക്ക് റോഡ് ടാര്‍ ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ക്കും അഴിമതിക്കുമെതിരേ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പഞ്ചായത്ത് പരിധിയിലെ ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: