പോത്തന്‍കോട്: ആര്‍എസ്എസ് നന്നാട്ടുകാവ് മണ്ഡല് കാര്യവാഹിന്റെ വീട്ടിനു മുന്നില്‍ റീത്ത് വച്ച് വധഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ അന്വേഷണം. മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.
ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവം. നന്നാട്ടുകാവ് മണ്ഡല് കാര്യവാഹും പന്തലക്കോട് ശാന്തി ഭവനില്‍ എം.എസ്. രാകേഷിന്റെ വീട്ടിനു മുന്നിലെ ചുറ്റുമതിലിലാണ് റീത്ത് വച്ചത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് രാകേഷിന്റെ വീട് സന്ദര്‍ശിച്ചു. കുറ്റവാളികളെ. ഉടന്‍ പിടികൂടാന്‍ പോലീസ് തയാറാകണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജില്ലാ സെക്രട്ടറി എം. ബാലമുരളി, മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാര്‍, മുരളീകൃഷ്ണന്, ഉദയകുമാര്‍, പട്ടത്താനം സുരേഷ്, പള്ളിപ്പുറം വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: