ന്യൂദല്‍ഹി: അന്താരാഷ്ട്ര യാത്രാവിമാന സര്യീസുകള് അടുത്ത മാസം 15 വരെ പുനരാരംഭിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം സ്ഥിരം മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്റ്റ് 12 വരെ റെയില്‍വേ റദ്ദാക്കി. കൊറോണ രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് നടപടി.
അതേസമയം മെയ്12നാരംഭിച്ച പ്രത്യേക സര്‍വീസുകള്‍ തുടരും. ജൂലൈ ഒന്നു മുതല്‍ ആഗസ്റ്റ് 12വരെ സ്ഥിരം ട്രെയിന്‍ സര്‍വ്വീസുകളില്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. ഇതിന്റെ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: