കോഴിക്കോട്: വെസ്റ്റ്ഹില്‍ ബാരക്സില്‍ പ്രവര്‍ത്തിക്കുന്ന മിലിറ്ററി കാന്റീന് അടച്ചു പൂട്ടുന്നതിനെതിരെ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തി. ആയിരക്കണക്കിന് വിമുക്തഭടന്മാരെ കടുത്ത പ്രയാസത്തിലാക്കുന്ന ഈ നടപടിയില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.
ജില്ലാ അദ്ധ്യക്ഷന്‍ മുരളീധര ഗോപാല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന്, ട്രഷറര്‍ വിജയന്, രാജന് നായര്‍, ഗോവിന്ദരാജ്, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: