കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് കുളച്ചല്‍, കന്യാകുമാരി ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടുകളിലെ തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തിനുശേഷം ആഗസ്റ്റ് ഒന്നുമുതല്‍ ബോട്ടുകള്‍ കടലില്‍ പോകണമെങ്കില്‍ നാടുകളിലേക്ക് പോയ ഈ തൊഴിലാളികള്‍ ആഗസ്റ്റിന് മുമ്പ് തിരിച്ചെത്തേണ്ടതുണ്ട്.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇവരെ തിരിച്ചെത്തിക്കാനും സൗജന്യമായി ക്വാറന്റൈന്‍ സംവിധാനം ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇതര സംസ്ഥാന തൊഴിലാളികളുടെ സേവനം കിട്ടാതെ പോകുന്ന സാഹചര്യം ഉണ്ടായാല്‍ ഇവിടെയുള്ള ബോട്ടുടമകള്‍ക്ക് വലിയ പ്രയാസം നേരിടും.
അതിനാല്‍ സര്‍ക്കാറിന്റെ സഹായം അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കത്ത് നല്‍കിയതായി ബേപ്പൂര്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം, ബേപ്പൂര്‍ ടൗണ്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘം എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. അബ്ദുല്‍ഗഫൂര്‍, വി.പി. അബ്ദുല്‍ ജബ്ബാര്‍, സി. മുസ്തഫഹാജി, പി.ടി. സമദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: