കോഴിക്കോട്: താനൂരില്‍ നിന്നെത്തിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ചിട്ട എഴുപത്തഞ്ചാം വാര്‍ഡിനൊപ്പം എഴുപത്തിനാലാം വാര്‍ഡിലെ ഒരു ഭാഗം കൂടി അടച്ചിട്ടുകൊണ്ട് ഇന്നലെ ഉത്തരവായി. പുതിയാപ്പ മുതല്‍ കോയ റോഡ് വരെയുള്ള റെയിലിന്റെ പടിഞ്ഞാറ് ഭാഗമാണ് പുതുതായി കണ്ടൈന്‍മെന്റ് സോണില്‍പെടുത്തി അടച്ചിട്ടത്.
പുതിയാപ്പ ഹാര്‍ബറുമായി പ്രദേശത്തുള്ളവര്‍ക്ക് ജോലിയുമായി ബന്ധമുള്ളതിനാലാണ് അടച്ചിടാനുള്ള സ്ഥലത്തിന്റെ വ്യാപ്തി കൂട്ടാന്‍ ആരോഗ്യവിഭാഗം തീരുമാനിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കോവിഡ് രോഗിയുമായി പ്രൈമറി കോണ്ടാക്റ്റുള്ള പുതിയാപ്പയില് നിന്ന് സഞ്ചരിച്ച ഓട്ടോഡ്രൈവറും കട, ഹോട്ടല്‍ ജീവനക്കാരും ഉടമയുമടക്കം 11 പേരാണ് നിലവില്‍ കോറന്റൈനിലുള്ളത്. അവശ്യവസ്തുക്കളുടെയും ആരോഗ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളൊഴികെ വാര്‍ഡിലെ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിട്ടു. ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസും കോര്പറേഷന് ആരോഗ്യവിഭാഗവും ചേര്‍ന്ന് സീല്‍ ചെയ്തിട്ടുണ്ട്. കൗണ്‍സിലര്‍ കെ നിഷ, കോവിഡ് ചുമതലയുള്ള പുതിയാപ്പ സിഎച്സി ഡോ. മിഥുന് ശശി എന്നിവരുടെ നേതൃത്വത്തിലാണ് സംവിധാനങ്ങള്‍ ഒരുക്കുന്നത്. അതേ സമയം കണ്ടൈന്മെന്റ സോണാക്കി പ്രഖ്യാപിച്ചതിന് ശേഷവും ഹാര്‍ബറില്‍ നിന്ന് ചിലര്‍ പണിക്ക് പോയതായി മത്സ്യ തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: