കോഴിക്കോട്: സംവിധായകന്‍ അലി അക്ബറിന് നേരെ വധഭീഷണിയും തെറിവിളിയും. ഫോണ്‍വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി. വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ബഹ്‌റിന്‍, പാക്കിസ്ഥാന്‍ നമ്പറുകളില്‍ നിന്ന് തെറിവിളിയും അക്രമ ഭീഷണിയുമെത്തിയത്. വാരിയം കുന്നത്തിന്റെ തന്റേടമുള്ളവരാണ് വിളിക്കുന്നതെന്നും അലി അക്ബര്‍ എന്ന പേര് മാറ്റണമെന്നും തുടങ്ങി പിന്നീട് കൊലവിളിയും തെറിവിളിയുമായിരുന്നുവെന്ന് അലി അക്ബര്‍ പറഞ്ഞു. നേരത്തെ ഫെയ്‌സ് ബുക്കിലൂടെയും അക്രമ ഭീഷണി ഉണ്ടായിരുന്നു.
മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ സിനിമയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെയാണ് വ്യാപകമായി ജിഹാദി-ഇടത് സൈബര്‍ ആക്രമണം ആരംഭിച്ചത്. മാപ്പിള ലഹള സിനിമയുടെ നിര്‍മാണത്തിന് സാമ്പത്തികമായി സഹായിക്കാന്‍ ആയിരക്കണക്കിന് സിനിമാപ്രേമികള്‍ രംഗത്ത് വന്നതോടെ ഇടതു ജിഹാദി ക്യാമ്പുകള്‍ക്ക് തിരിച്ചടിയുണ്ടായത്.
വ്യാജസിനിമയ്‌ക്കെതിരെ യഥാര്‍ഥ സിനിമയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു. എന്നാല്‍ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. വിവിധ നമ്പറുകളില്‍ നിന്നാണെങ്കിലും ശബ്ദം ഒരേ തരത്തിലായിരുന്നു. കേട്ടാല്‍ അറയ്‌ക്കുന്ന തെറിയോടെയായിരുന്നു ഫോണ്‍ വിളികള്‍. കൂടുതലായതോടെ ഫോണെടുത്തില്ല. അദ്ദേഹം പറഞ്ഞു. സിനിമയ്‌ക്ക് പിന്തുണയുമായി ഏറെ പേര്‍ എത്തിയതോടെ താന്‍ പുറത്തുവിട്ട ബാങ്ക് അക്കൗണ്ട് നമ്പറില്‍ മാറ്റം വരുത്തി എന്റെ ചിത്രത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്കുള്ള ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു ഇടതു-ജിഹാദി ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ചത്.
ഈ വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ലഭിക്കാന്‍ തന്റെ ഫോട്ടോ ഉപയോഗിക്കേണ്ട സ്ഥിതിയായോയെന്ന് മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. വ്യാജ അക്കൗണ്ട് നമ്പറുകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പോസ്റ്റ് പ്രചരിപ്പിച്ചവര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് മുങ്ങിയിരിക്കുകയാണ്, അലി അക്ബര്‍ പറഞ്ഞു.
മാപ്പിള കലാപത്തിന്റെ യഥാര്‍ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സംവിധായകന്‍ ജിജോ-സിബി മലയില്‍ ടീം രംഗത്തു വന്നിരുന്നു. എന്നാല്‍ ഇതിനെതിരെ ലീഗ് മുഖപത്രത്തിലടക്കം എതിര്‍ ലേഖനം എഴുതുകയും ഭീഷണികള്‍ ഉയരുകയും ചെയ്തതതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: