പത്തനാപുരം: ആശുപത്രി താല്‍ക്കാലികമായി അടച്ചെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. പ്രവാസിയും പത്തനാപുരം നടുക്കുന്ന് സ്വദേശിയുമായ നൗഷാദിനെതിരെയാണ് കേസെടുത്തത്. പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയ രോഗിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും അതിനാല്‍ ആശുപത്രി അടച്ചെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇയാള്‍ പ്രചരിപ്പിച്ചത്.
നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ് ആശുപത്രി അധികൃതര്‍ പത്തനാപുരം പോലീസില്‍ പരാതി നല്കുകയായിരുന്നു. വ്യാജ സന്ദേശം ഷെയര്‍ ചെയ്തവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പത്തനാപുരം സിഐ രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: