കല്‍പ്പറ്റ: കബനീ നദിയില്‍ കോടികളുടെ മണല്‍ക്കൊള്ള. വിജിലന്‍സ് അന്വേഷണം വേണം. ദുരന്തനിവാരണ അഥോറിട്ടിയും കുറ്റക്കാരെന്ന് പ്രകൃതി സംരക്ഷണ സമിതി. കഴിഞ്ഞ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞുകൂടിയ മര അവശിഷ്ടങ്ങളും എക്കലും നീക്കം ചെയ്യാനുള്ള ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ ഉത്തരവിന്റെ മറവില്‍ കബനീനദിയുടെ പനമരം പഞ്ചായത്തിലൂടെ ഒഴുക്കുന്ന 25 കടവുകളില്‍ നിന്നും 2500 ലധികം ടിപ്പര്മണല് കൊള്ളയടിച്ച് വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള രഹസ്യ കേന്ദ്രങ്ങളിലും ചുരമിറക്കി കോഴിക്കോട് കുറ്റിയാടി ഭാഗത്തും സംഭരിച്ചിരിക്കയാണ്.
കൊള്ള ചെയ്ത മണല്‍ നീര് വാരം തുടങ്ങിയ പ്രദേശത്തെ കൂറ്റന്‍ അടക്കാ ജാഗകളിലും നീരച്ചാടി. കൈപ്പാട്കുന്ന്, കണ്ടാല, കാപ്പംചാല്‍, പാടാച്ചാല്‍ തുടങ്ങിയ പ്രദേശത്തും സംഭരിച്ചു വച്ചിട്ടുണ്ട്. ഒരു ടിപ്പര്മണലിന്ന് 15000 രൂപയാണ് വിപണി വില. അനേക കോടി രൂപയുടെ വന്‍ അഴിമതിയാണ് നടന്നത്. പനമരം പഞ്ചായത്ത് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും ജില്ലാ അധികൃതരുടെയും പൂര്‍ണ്ണ ഒത്താശയോടെയാണ് മണല്‍ കൊള്ള അരങ്ങേറുന്നതു്. ജൂണ്‍ ഒന്നു മുതല്‍ 15വരെയായിരുന്ന കാലാവധി ഭരണ സമിതി പുനര്‍ലേലമില്ലാതെ ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു.
ഏതാണ്ട് ഒരു കോടി രൂപയ്ക്കാണ് 25 കടവുകള്‍ ലേലം ചെയ്തത്. അടുത്തയിടെ കേരളത്തിലെ മുഴുവന്‍ നദികളിലെയും മണല്‍ ഓഡിറ്റിംഗ് നടത്തിയ വിദഗ്ദ കമ്മറ്റി കബനി നദിയില്‍ നിന്നും മണല്‍ഖനനം പാടില്ലെന്ന് ശിപാര്‍ശ നല്‍കുകയും സര്‍ക്കാര്‍ അതംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍, കുറ്റിയാടി, പെരുമ്പാവൂര്‍, തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരും കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളുമടക്കം 500 പേരും അന്‍പതോളം ടിപ്പറുകളും നാടന്‍വള്ളങ്ങളും പത്തോളം ഫൈബര്‍ ബോട്ടുകളും ഏര്‍ത്തു മൂവറുകളും കഴിഞ്ഞ 25 ദിവസമായി മന്നല്‍ കൊള്ള നടത്തിക്കൊണ്ടിരിക്കുന്നു.
സീസണ് കടവില്‍ നിന്നും മാത്രം 1500 ലധികം ലോഡ് മണല്‍ ഖനനം ചെയ്ത് കടത്തിക്കൊണ്ടു പോയിട്ടുണ്ട്. പുഴത്തീരങ്ങളിലെ ജൈവവൈവിധ്യവും ഉറച്ച മണ്‍തിട്ടയും ഇടിച്ചു നിരത്തി റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫൈബര്‍ വള്ളങ്ങളില്‍ മോട്ടോറുകള്‍ ഉപയോഗിച്ച് പുഴയുടെ അടിത്തട്ടില്‍ നിന്നും നൂറുകണക്കിന്ന് ടിപ്പര്മണല് പമ്പ് ചെയ്തു് എടുത്തു വരികയാണ്. കബനീനദിയിലെ മണല്‍ കൊള്ളയില്‍ ജില്ലാ ദുരന്തനിവാരണ സമിതിക്ക് ഉത്തരവാദിത്തമുണ്ട്. എക്കലും അവശിഷ്ടങ്ങളും മാത്രമേ നീക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തേണ്ടത്അവരാണ്.നദികളിലെ എക്കല്‍ നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കിയാല് നദികളുടെ സര്‍വ്വനാശവും മരണവുമായിരിക്കും ഫലമെന്നും അവ സുതാര്യമായും ജനങ്ങള്‍ക്കിടയില്‍ പരസ്സ്യപ്പെടുത്തിയും തൊഴിലുറപ്പു പദ്ധതിയിലൂടെയും മാത്രമേ നീക്കം ചെയ്യാവൂ എന്നും പ്രകൃതി സംരക്ഷണ സമിതി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും ചെവിക്കൊണ്ടില്ല. ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണമെന്നുംവയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: