ന്യൂദല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ കേരളമാണ് ലോക മാതൃക എന്നു പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ നേര കണ്ണടക്കുന്നു.രോഗമുക്തിയില്‍ കേരളത്തേക്കാല്‍ ഏറെ മുന്നിലും കോവിഡ് മരണക്കണക്കില്‍ വളരെ പിന്നിലുമാണ് ഈ സംസ്ഥാനങ്ങള്‍, മേഖലയിലെ 8 സംസ്ഥാനങ്ങളിലുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 വുമാണ്. 12 പേരെ മാത്രമാണ് കോവിഡ് കൊണ്ടുപോയത്.
കേരളത്തില്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത് 2006 പേര് മാത്രമാണ്. 22 പേര് മരിക്കുകയും ചെയ്തു. ആസാം,തൃപുര,അരുണാചല്‍ പ്രദേശ്, മേഘാലയ മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം എന്നവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. കേരളത്തെപ്പോലെ മൂന്നു കോടിയിലേറെ ജനങ്ങളുള്ള ആസാമില്‍ പോലും കേരളത്തിന്റെ മൂന്നിലൊന്നു മരണമേയുള്ളു. രോഗമുക്തരുടെ എണ്ണം ഇരട്ടിയിലധികവും. കേരളത്തിന്റെ (3852) രോഗികള്‍ ഉണ്ടായിരുന്നിട്ടും ആസാമിനു (7312) രോഗ മുക്തി നിരക്ക് കൂട്ടാനും മരണ നിരക്ക് കുറയക്കാനും കഴിഞ്ഞത് ആരോഗ്യ മേഖലയിലെ വലിയ വിജയമായിട്ടാണ് കണക്കാക്കുന്നത്. മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം എന്നിവിടങ്ങളില്‍ ഒരാള്‍ പോലും കോവിഡ് വന്ന് മരിച്ചില്ല എന്നതും എടുത്തു പറയണം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യപാലന മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ശക്തവുംകാലേകൂട്ടിയുള്ളതുമായ പിന്തുണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതിന്റെ തെളിവുകൂടിയാണ് ഈ നേട്ടങ്ങള്‍.
രാജ്യത്തെ മറ്റു പ്രദേശങ്ങളേക്കാള്‍ കുറഞ്ഞ രോഗബാധയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ളത്. മേഖലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3731 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5715 ലേറെയുമാണ്.പൊതുവെ കുറഞ്ഞ മരണനിരക്കുള്ള ഈ മേഖലയില്‍, മണിപ്പൂര്‍,മിസോറാം,നാഗാലാന്‍ഡ്,സിക്കിം സംസ്ഥാനങ്ങളില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വടക്കുകിഴക്കന്‍ മേഖലകളിലെ കോവിഡ് പ്രതിരോധത്തിനു തടസ്സമായിരുന്ന പ്രധാന വസ്തുത ,രോഗപരിശോധന സംവിധാനങ്ങളുടെ അഭാവമായിരുന്നു. എന്നാല്‍ ഇന്ന് ,ആരോഗ്യകുടുംബക്ഷേമമന്ത്രാലയം വഴി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കേന്ദ്രീകൃതമായ നടപടികളിലൂടെ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ട്.നിലവില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, 39 പൊതുമേഖല ലാബുകളും മൂന്നു സ്വകാര്യലാബുകളും അടക്കം 42 കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന സൗകര്യമുണ്ട്.
കോവിഡ് ചികിത്സയ്ക്കായുള്ള ആശുപത്രികള്‍,ആരോഗ്യകേന്ദ്രങ്ങള്‍,കോവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങിയവയുടെ വലിയതോതിലുള്ള അഭാവം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിട്ടിരുന്നു.എന്നാല്‍,കേന്ദ്രസഹായത്തോടെ മേഖലയിലെ ആരോഗ്യപാലന സൗകര്യങ്ങളില്‍ വലിയ തോതില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്.
കൂടാതെ, ICU കിടക്കകള്‍,ഐസൊലേഷന്‍ കിടക്കകള്‍,ഓക്സിജന്‍ സഹായമുള്ള കിടക്കകള്‍,വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കിയിട്ടുണ്ട്.കോവിഡ് ബാധയെ മികച്ചരീതിയില്‍ തടയുന്നതില്‍ ഈ സഹായം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
N95 മാസ്കുകള്‍ , PPE കിറ്റുകള്‍ ,HCQ ഗുളികകള്‍ എന്നിവയുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: