കൊച്ചി: ജോസ് ജങ്ഷന് സമീപം അരിപ്പ റസ്റ്റോറന്റിന് മുന്നില്‍ തുറന്നു കിടന്നിരുന്ന മലിനജലം നിറഞ്ഞ ഓടയില്‍ വീണ യുവതിക്ക് നഗരസഭ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആറാഴ്ചയ്ക്കകം തുക നല്കിയ ശേഷം നഗരസഭ സെക്രട്ടറി കമ്മീഷനില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
2017ലാണ് വടുതല സ്വദേശിനി ഓടയില്‍ വീണത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഓടയില്‍ നിന്ന് പിടിച്ചു കയറ്റിയെങ്കിലും 5000 രൂപയും വാനിറ്റിബാഗും നഷ്ടമായി. ഓട തുറന്നു കിടന്നതു കാരണമാണ് പരാതിക്കാരി ഡ്രൈനേജിലേക്ക് വീഴാന്‍ ഇടയായതെന്ന് കമ്മീഷന് കണ്ടെത്തി. നഷ്ടപരിഹാരം നല്‍കേണ്ടത് കാന വൃത്തിയാക്കുന്ന കരാറുകാരനാണെന്ന നഗരസഭയുടെ വാദം കമ്മീഷന് തള്ളി. പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് കമ്മീഷന് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: