ലണ്ടന്‍: ലിവര്‍പൂളിനു മേല്‍ പെയ്തിറങ്ങാന്‍ കൂടുതല്‍ കാത്തിരിപ്പിനു തയാറല്ലായിരുന്നു ആ ചരിത്ര വിജയം. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കളിയുടെ എഴുപത്തെട്ടാം മിനിറ്റില്‍ ചെല്‍സിയുടെ ബ്രീസീലിയന്‍ താരം വില്ലിയന്റെ പെനാല്‍റ്റി നിലവിലുള്ള ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കിയപ്പോള്‍ ലിവര്‍പൂള്‍ നഗരം ചുവപ്പു സാഗരമായി മാറുകയായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുപ്പതാണ്ടുകള്‍ക്ക് ശേഷം ലിവര്‍പൂള്‍ ജേതാക്കള്‍.
ലീഗില്‍ എണ്പത്താറു പോയിന്റുമായി കിരീടത്തിനു തൊട്ടടുത്തായിരുന്നു ലിവര്‍പൂള്‍. അറുപത്തിമൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ജൂലൈ രണ്ടു വരെ ലിവര്‍പൂളിനു കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വ്യാഴാഴ്്ച രാത്രി നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിയെ ചെല്‍സി പരാജയപ്പെടുത്തിയോടെ 1990നു ശേഷം ലിവര്‍പൂള്‍ പ്രിമിയര്‍ ലീഗ് കീരീടമണിഞ്ഞു.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ഏറ്റുമുട്ടലില്‍ മുപ്പത്താറാമത്തെ മിനിറ്റില്‍ പുലിസിച്ചിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ അമ്പത്തഞ്ചാം മിനിറ്റില്‍ ഡി ബ്രുയിന് മാഞ്ചസ്റ്ററിനെ ഒപ്പമെത്തിച്ചു(1-1). എഴുപത്താറാം മിനിറ്റില്‍ ചെല്‍സിയുടെ അബ്രഹാമിന്റെ ഷോട്ട് ഗോളിയേയും കടന്ന് നെറ്റിലേക്കു പോയത് മാഞ്ചസ്റ്റര്‍ പിന്നിരക്കാരന് ഫെര്‍ഡിനാഡോ കൈകൊണ്ടു തടഞ്ഞു. ഫെര്ഡിനാഡോയ്ക്ക് ചുവപ്പുകാര്‍ഡ്, പെനാല്‍റ്റി. വില്ലിയന്റെ പെനാല്‍റ്റി കിക്ക് മാഞ്ചസ്റ്ററിന്റെ വലയില്‍ വീണപ്പോള്‍ മുപ്പതു വര്‍ഷത്തിനു ശേഷം ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് സിംഹാസനത്തില്‍ ലിവര്‍പൂളിന്റെ രാജകീയ അഭിഷേകമായി. അവസാനത്തെ ഇരുപതു മിനിറ്റു പോരാട്ടത്തില്‍ സമനില പിടിക്കാനെങ്കിലും മാഞ്ചസ്റ്റര്‍ പരമാവധി ശ്രമിച്ചെങ്കിലും ചെല്‍സിയുടെ പ്രതിരോധം കുലുങ്ങാതെ നിന്നു.
ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കു ശേഷം പ്രിമിയര്‍ ലീഗില്‍ പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മികച്ച വിജയങ്ങളുമായാണ് ലിവര്‍പൂള്‍ കിരീടത്തിലേക്കു മുന്നേറിയത്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തോത്പിച്ച് ലിവര്‍പൂള്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്തിരുന്നു. ലീഗില്‍ ഏഴു കളികള്‍ അവശേഷിക്കെ രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഇരുപത്തിമൂന്നു പോയിന്റുകള്‍ മുന്നിലാണ് ലിവര്‍പൂള്‍. അപരാജിതമായ ലീഡ്.
ജൂലൈ രണ്ടിന് മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ ആ പോരാട്ടത്തിന് ഇനി കിരീടധാരണത്തിനു ശേഷമുള്ള സൗഹൃദ ഏറ്റുമുട്ടലിന്റെ പ്രധാന്യം മാത്രം. ഈ സീസണിലെ ഇതുവരെയുള്ള മുപ്പത്തൊന്നു കളികളില്‍ ഇരുപത്തെട്ടിലും ജയിച്ചാണ് ലിവര്‍പൂളിന്റെ മുന്നേറ്റം.
1990നു ശേഷം രണ്ടു ചാംപ്യന്‍സ് ലീഗ് കിരീടവും യുവേഫ കപ്പും മൂന്നു എഫ് കപ്പും അടക്കം സ്വന്തമാക്കിയെങ്കിലും ലിവര്‍പൂളിന്റെ സ്വപ്നമായിരുന്നു പ്രിമിയര്‍ ലീഗ്. ജര്‍മന്‍ കൊച്ച് ജര്‍ഗെന്‍ ക്ലോപ്പിന്റേയും ഈജിപ്ഷ്യന്‍ സൂപ്പര്‍സ്റ്റാര്‍ മുഹമ്മദ് സലയുടേയും നേതൃത്വത്തില്‍ ആ സ്വപ്നം ഇതാ ചെമ്പട സഫലമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: