ന്യൂദല്‍ഹി: ചൈനീസ് പൗരന്മാര്ക്ക് താമസ സൗകര്യം നല്‍കില്ലെന്ന് വ്യക്തമാക്കി ഹോട്ടല്‍ ഉടമകള്‍. അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനം ദല്‍ഹിയിലെ ഹോട്ടലുടമകള്‍ സ്വീകരിച്ചിരിക്കുന്നത്. ബജറ്റ് ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ഇനി ചൈനീസ് പൗരന്മാരെ താമസിപ്പിക്കില്ലെന്ന് ഡല്‍ഹി ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്സ് അസോസിയേഷന് (ഡിഎച്ച്ആര്‍ഒഎ) പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) ‘ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക’ എന്ന പ്രചാരണത്തിന് അസോസിയേഷന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും വ്യക്തമാക്കി. ഡല്‍ഹിയില്‍ മൂവായിരത്തോളം ബജറ്റ് ഹോട്ടലുകളും വിവിധ ഗസ്റ്റ് ഹൗസുകളിലായി 75,000ല്‍ പരം മുറികളുമുണ്ട്. ഹോട്ടലുടമകളുടെ ഈ നിലപാടിന് വന്‍ അഭിനന്ദനമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും ചൈനീസ് നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്നും ഡിഎച്ച്ആര്‍ഒഎ തീരുമാനിച്ചു. 2021 ഡിസംബറോടെ ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും സിഎഐടി തീരുമാനിച്ചിട്ടുണ്ട്. ഡിഎച്ച്ആര്ഒഎയുടെ തീരുമാനം തലസ്ഥാന നഗരിയില്‍ എത്തുന്ന ചൈനീസ് പൗരന്മാര്ക്ക് കനത്ത തിരിച്ചടിയാണ്. സംഘടന ഒന്നടങ്കം ഇത്തരമൊരു തീരുമാനം എടുത്തതോടെ ചൈനീസ് പൗരന്മാര്ക്ക് ദല്‍ഹിയിലെ ഒരു ഹോട്ടലിലും താമസ സൗകര്യം ലഭിക്കാത്ത അവസ്ഥയുണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: