പുനലൂര്‍: ചെമ്മന്തൂരില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് അത്യാധുനികസൗകര്യങ്ങളോടെയുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. ലോക് ഡൗണില്‍ സ്റ്റേഡിയനിര്‍മാണം ഒന്നരമാസം മുടങ്ങിയിരുന്നു.
ചെമ്മന്തൂരിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് വാങ്ങിയ 80 സെന്റ് സ്ഥലത്ത് അഞ്ചരക്കോടി രൂപ വിനിയോഗിച്ചാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.
സ്റ്റേഡിയത്തിന്റെ ഡിസൈനും നിര്‍മാണ മേല്‍നോട്ടവും വഹിക്കുന്നത് കിറ്റ്കോയാണ്. 40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയും 13 മീറ്റര്‍ ഉയരവുമുള്ള കെട്ടിടമാണ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വേദി ഒരുക്കുന്നത്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടും ഒരു വോളിബോള്‍ കോര്‍ട്ടും ഇതിനുള്ളില്‍ ഒരുക്കും.
ഒരേസമയം മൂന്നുകോര്ട്ടിലും മത്സരം നടത്താനാകും. മത്സരം കാണുന്നതിന് നൂറിലധികം ആള്‍ക്കാര്‍ക്ക് ഇരിക്കാനുള്ള സംവിധാനമുണ്ട്. ബാഡ്മിന്റണ്‍ ഫെഡറേഷന് അംഗീകരിച്ചിട്ടുള്ള ആധുനിക സംവിധാനമായ നേപ്പിള്‍ വുഡ് ഫ്ളോറിങ് ആണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്ക് ആവശ്യമുള്ള വെള്ളം സംഭരിക്കാന്‍ മൂന്നുലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് നിര്‍മിച്ചു. സ്റ്റേഡിയത്തിനുസമീപം വാഹന പാര്‍ക്കിംഗിനും സ്ഥലമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: