കൊല്ലം: സാംസ്കാരിക നായകന്മാര് കലയില്‍ മായം ചേര്‍ക്കുന്നത് കലാപത്തിന് കാരണമാകുമെന്ന് ഭാരതീയ വിചാരകേന്ദ്രം കൊല്ലം സ്ഥാനീയ സമിതി.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷുകാര്‍ക്കെതിരെ പോരാടിയ പടനായകനെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായം ചരിത്ര വസ്തുതകളെ വികലമാക്കുന്നതാണ്. കഥാകാരന്റെ വ്യാഖ്യാന സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തി ചരിത്രസത്യങ്ങളെ മതായുധമാക്കരുത്. സിനിമാസംഘടനകള്‍ ഇത്തരം കലര്‍പ്പുകളെ ന്യായീകരിക്കുന്നത് ഹൈന്ദവരുടെ ആത്മാഭിമാനത്തോടുള്ള വെല്ലുവിളിയാണ്.
പതിനായിരത്തിലധികം ഹിന്ദുക്കളെ കൊലചെയ്യാന്‍ നേതൃത്വം നല്‍കിയയാളെ മഹാനാക്കാനുള്ള ഗൂഢശ്രമം ഉപേക്ഷിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം കൊല്ലം സ്ഥാനീയസമിതിയുടെ അദ്ധ്യക്ഷ ഡോ. എസ്.വൈ. ഗംഗ അദ്ധ്യക്ഷയായ വെബിനാറില്‍ സംയോജകന്‍ എം.വി. സോമയാജി, സെക്രട്ടറി രാജു സി. വലിയകാവ്, രാജന്‍പിള്ള, അനില്ലക്ഷ്മണന്, രാമകൃഷ്ണന്, എന്‍.എം. പിള്ള, ഗിരിജാ മനോഹര്‍, സതീഷ്കുമാര്‍, ശ്രീകണ്ഠന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: