പുനലൂര്‍: നഗരസഭയിലെ 6 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ ആയതോടെ പട്ടണത്തിലെ എല്ലാ വ്യാപാരികളെയും ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്ത്. ഇവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്ന് പിന്‍വലിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വ്യാപാരികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ക്കും ബന്ധുക്കള്‍ക്കും മറ്റുള്ളവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ലെങ്കില്‍ ഏഴാംദിവസം നിയന്ത്രണം പിന്‍വലിക്കാനാണ് സാധ്യത.
അഞ്ചല്‍ പഞ്ചായത്തിലും ഇതായിരുന്നു സ്ഥിതി. താലൂക്ക് ആശുപത്രിയില്‍ അനിയന്ത്രിതമായ തിരക്കായതിനാല്‍ വിശാലമായ ആഡിറ്റോറിയത്തിലോ മറ്റോ പരിശോധന നടത്തുന്നതിന് അടിയന്തര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
തമിഴ്നാട്ടില്‍ നിന്നും എത്തുന്ന 200ലധികം ചരക്കുലോറികള്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെവരെ പുനലൂരിന്റെ വിവിധ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത് വിശ്രമിച്ചശേഷമാണ് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും മടങ്ങുന്നത്. ടി ബി ജംഗ്ഷനിലാണ് കൂടുതല്‍ ലോറികള്‍ എത്തുന്നത്. ലോറിയില്‍ എത്തുന്നവര്‍ മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം.
ലോക്ഡൗണില്‍ ഇളവ് വരുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടണത്തിലെ എല്ലാ കടകളിലും നല്ല തിക്കും തിരക്കുമായിരുന്നത്.
നൂറോളം പേരുടെ സാമ്പിളുകള്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെയും ശേഖരിച്ചു. 60 വയസ്സ് കഴിഞ്ഞ കഴിഞ്ഞ നൂറിലധികം കടയുടമകളാണ് പട്ടണത്തില്‍ ഉള്ളത്. ലോക്ഡൗണില്‍ ഇളവ് ലഭിച്ചതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെയും നിറഞ്ഞ സാന്നിധ്യം കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളെയും കടകളില്‍ സാമ്പത്തിക സമാഹരണത്തിന് എത്തുന്ന വിവിധ കമ്പനികളുടെ പ്രതിനിധികളെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മര്‍ച്ചന്റ്സ് ചേംബര്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ്. നൗഷറുദ്ദീന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: