കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ സംസ്ഥാന സമിതി അംഗം കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പള സ്‌കെയില്‍ വെട്ടിക്കുറച്ച നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കളക്ടറേറ്റില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം കെ.രാജന്‍ ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്തും പ്രളയകാലത്തും സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കരുണാകര, പൂവപ്പ ഷെട്ടി ജയചന്ദ്രന്‍ രഞ്ജിത്ത്, കെ.കെ.രാധ, വസന്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക