വടകര: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും, നികുതി വെട്ടിക്കുറച്ച് വില നിയന്ത്രിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പ്രൈവറ്റ് ബസ് ആന്‍ഡ് ഹെവി വെഹിക്കിള്‍സ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) വടകര മേഖലാ കമ്മറ്റി ധര്‍ണയും പ്രകടനവും സംഘടിപ്പിച്ചു.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എം. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം. ബാലകൃഷ്ണന് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി രവി എരഞ്ഞിക്കല്‍, മേഖലാ സെക്രട്ടറി വി.ആര്. ദിലീപ്, രാജീവന് കോട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പഴയ ബസ്സ്റ്റാന്റില് നിന്നും ആരംഭിച്ച തൊഴിലാളി പ്രകടനത്തിന് വി.കെ. ബാബു, രതീഷ് കടമേരി, സുധീഷ് പുതുശേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: