ബെയ്ജിങ്: ഗല്ലാന് താഴ് വരയില്‍ ഇന്ത്യന്‍ സൈനികര്‍ വധിച്ച ചൈനീസ് പട്ടാളക്കാരുടെ കുടുംബത്തിന് ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നു നേരിടേണ്ടി വരുന്നത് കടുത്ത അവഗണന. സൈനികര്‍ കൊല്ലപ്പെട്ട നാണക്കേട് മറയ്ക്കേണ്ടതിനാല്‍ പട്ടാളക്കാര്‍ക്ക് മരണശേഷം ലഭിക്കേണ്ട ആദരവ് പോലും നിഷേധിക്കുകയാണ് ചൈന. ഔദ്യോഗികമായ ആദരവ് നല്‍കേണ്ടി വന്നാല്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പുറംലോകം അറിയുമെന്നതാണ് ഇതില്‍ നിന്നു ചൈനയെ അകറ്റി നിര്‍ത്തുന്നത്. ഇതേത്തുടര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശ്വാസ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും മുഖപത്രമായ ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റര്‍ മുഖപ്രസംഗച്ചിലൂടെയാണ് ആശ്വാസ പ്രഖ്യാപനം നടത്തിയത്. മരിച്ച സൈനികര്‍ക്ക് സേന നല്‍കേണ്ട ഉന്നതമായ ആദരവ് ലഭിക്കും. മരിച്ച സൈനികരുടടെ വിവരങ്ങള്‍ സമൂഹത്തില്‍ ഉചിതമായ സമയത്ത് അറിയിക്കും. അപ്പോള്‍ അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് അവര്‍ക്ക് നല്കാന് സാധിക്കുമെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് രാജ്യം വലിയ ആദരവും അവരുടെ കുടുംബത്തിന് നല്ല ആശ്വാസപദ്ധതികളും നല്കിയ വാര്‍ത്തയ്ക്കു പിന്നാലെയാണ് കൊല്ലപ്പെട്ട ചൈനീസ് പട്ടാളക്കാരുടെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയുടെ വീഡിയോകള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്നാണ് ആശ്വാസം പകരാന്‍ മുഖപത്രം എഡിറ്റോറിയിലുമായി രംഗത്തുവരുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരേക്കാള്‍ ഇരട്ടി ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: