കോഴിക്കോട്: സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ അധികാര ദുര്‍വിനിയോഗമായിരുന്നു അടിയന്തരാവസ്ഥയെന്ന് അടിയന്തരാവസ്ഥക്കെതിരെ പോരാടിയ ലോകസംഘര്‍ഷസമിതി സംസ്ഥാന സെക്രട്ടറിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ള. ജൂണ്‍ 25 ജനാധിപത്യത്തിലെ കറുത്തദിനം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ വെര്‍ച്വല്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരും പ്രതിപക്ഷ നേതാക്കളും ഇത്രയേറെ വേട്ടയാടപ്പെട്ട മറ്റൊരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. ഈച്ചരവാര്യരുടെ മകന് രാജന് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നത് അടിയന്തരാവസ്ഥയിലാണ്. പക്ഷേ അതിനുശേഷം രാജ്യം മുഴുവന്‍ അടിയന്തരാവസ്ഥക്കെതിരെ തെഞ്ഞെടുപ്പില്‍ വിധിയെഴുതിയപ്പോള്‍ കേരളം മാത്രമായിരുന്നു അതിന് അപവാദമായി നിന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന് അദ്ധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി. വേലായുധന് ജില്ലയിലെ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെക്കുറിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: