തൃശൂര്‍: കൊറോണ കാലത്തെ പ്രമേഹ നിയന്ത്രണത്തിനായി ഭാരതീയ ചികിത്സ വകുപ്പ് നാഷ്ണല്‍ ആയുഷ് മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ നടപ്പിലാക്കുന്ന ആയുഷ് മിഠായി’സീസണ് രണ്ടിന് തുടക്കം. ജീവിത ശൈലീ ക്രമീകരണത്തിലൂടെ പ്രമേഹ രോഗത്തെ നിയന്ത്രിക്കാനുള്ള ഓണ്‍ലൈന്‍ ട്രെയിനിങ്ങ് പരിപാടിയാണിത്.
പ്രധാനമായും വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പരിശീലനം. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയും ആയുഷ് വെല്‍നെസ്സ് സെന്ററും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. ആദ്യഘട്ട പരിശീലനം 56 പേര് പൂര്‍ത്തിയാക്കി. ഏഴു ദിവസത്തെ പരിശീലന പരിപാടിയാണ് ഓരോ ബാച്ചിനും നല്‍കുന്നത്. പ്രമേഹം അനുബന്ധ ഉപദ്രവ രോഗങ്ങള്‍, ശരീരത്തെ ഏത് രീതിയിലാണ് ബാധിക്കുക എന്നത് സംബന്ധിച്ച ബോധവത്കരണ ക്ലാസുകള്‍, ഭക്ഷണ രീതികള്‍, വീട്ടില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിര്‍ദ്ദേശങ്ങള്‍, ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിന് ജീവിത രീതിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നു.
വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന യോഗ, പ്രാണായാമം, മെഡിറ്റേഷന്‍ എന്നിവ സംബന്ധിച്ച ഓണ്‍ലൈന്‍ ക്ലാസ്സുകളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188526392 എന്ന നമ്പറില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: