വടക്കഞ്ചേരി: ബവ്ക്യൂ ആപ്പ് വഴി മദ്യം വാങ്ങി ഇരട്ടി വിലക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്നു. ആപ്പ് വഴി മദ്യം ബുക്ക് ചെയ്യാന്‍ അറിയാത്തവരും സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരുമാണ് ഇവരുടെ ഇരകള്‍. മദ്യവില്പന കേന്ദ്രങ്ങളില്‍ ചുറ്റിപ്പറ്റി നിന്നാണ് ഇവര്‍ ഇരകളെ തേടുന്നത്. ആളെ പരിചയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഫോണില്‍ വിളിച്ചാല്‍ ഇരട്ടി വിലക്ക് ഇവര്‍ മദ്യം സ്ഥലത്ത് എത്തിച്ചു കൊടുക്കും. മദ്യം ബുക്ക് ചെയ്യാന്‍ മാത്രം ചില കടകളിലും മറ്റും 50 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കുന്നുണ്ടെന്ന പരാതിയും ഉണ്ട്. മദ്യവില്പനയിലൂടെ യുവാക്കളുടെ പുതിയ തട്ടിപ്പ് സംഘങ്ങളാണ് നാട്ടില്‍ വളരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: