ജനീവ: ആഗോളതലത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൈറസ് ബാധിതരായത് 10 ലക്ഷം പേര്. ദിവസവും ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ആകെ ബാധിതര്‍ 96 ലക്ഷം കടന്നു. ആകെ മരണം 4.8 ലക്ഷം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തെ ആകെ ബാധിതര്‍ ഒരു കോടി കടക്കുമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പല രാജ്യങ്ങളും ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുടെ ക്ഷാമം നേരിടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും വൈറസ് ബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഒക്ടോബറോടെ 3.9 ലക്ഷം പേര് വൈറസ് ബാധ മൂലം മരിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍ പറയുന്നു.
ആകെ ബാധിതരില്‍ പകുതിയില്‍ കൂടുതല്‍ പേരും രോഗമുക്തരായത് ആശ്വാസമേകുന്നു. 51.69 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. ചികിത്സയിലുള്ള 38.65 ലക്ഷം പേരില്‍ 58,415 പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയില്‍ 38,386 പേരാണ് വൈറസ് ബാധിതരായത്. ഏപ്രിലിന് ശേഷം ഇതാദ്യമാണ് അമേരിക്കയില്‍ ഇത്രയധികം പേര്‍ക്ക് ഒരു ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ടെക്സാസ്, കാലിഫോര്‍ണിയ, ഫ്ളോറിഡ, അരിസോണ, ജോര്‍ജിയ എന്നിവിടങ്ങളിലെ സ്ഥിതി അതി ഗുരുതരമാണ്. 1.24 ലക്ഷം പേരാണ് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.
ബ്രസീലില്‍ 41,000ത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ ബാധിതര്‍ 11.92 ലക്ഷം. വൈറസ് പ്രതിരോധത്തിനുള്ള വാക്സിന് പരീക്ഷണത്തിനുള്ള കരാറില്‍ ഈ ആഴ്ച ഒപ്പുവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായാണ് കരാര്‍. ആദ്യഘട്ടത്തില്‍ 3,000 പേരില്‍ വാക്സിന് പരീക്ഷണം നടത്തും. 53,874 പേരാണ് ബ്രിസീലില് ഇതുവരെ മരിച്ചത്.
റഷ്യ-6.13 ലക്ഷം, ബ്രിട്ടന്-3,06,862, സ്പെയ്ന്‍-2,94,166, പെറു-2,64,689, ചിലി-2,54,416, ഇറ്റലി-2,39,410, ഇറാന്-2,12,501, ജര്‍മനി-1,93,254, ചൈന-83,449, പാക്കിസ്ഥാന്-1,92,970 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ ആകെ വൈറസ് ബാധിതര്‍.
ലോകത്ത് അടുത്ത ഒരു വര്‍ഷത്തിനിടെ 8.8 ലക്ഷം കുട്ടികള്‍ കൊറോണയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കാരണം മരിക്കുമെന്ന് യുനിസെഫ്. ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ റിപ്പോര്‍ട്ട്.
കൂടുതല്‍ മരണങ്ങളും ഏഷ്യന്‍ രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങളൊന്നിച്ച് പ്രവര്‍ത്തിക്കണമെന്നും യുനിസെഫ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: