തിരുവനന്തപുരം: ദേശീയ സേവാഭാരതി കേരളത്തിലുടനീളം നടപ്പിലാക്കി വരുന്ന വിദ്യാഭ്യാസ പദ്ധതിയായ ‘വിദ്യാദര്ശന്റെ’ ഭാഗമായി തിരുവനന്തപുരം സേവാഭാരതി ടിവി സെറ്റുകള്‍ വിതരണം ചെയ്തു.
സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ, മണക്കാട് വാര്‍ഡില്‍പ്പെട്ട കരിമഠം കോളനിയിലെ അങ്കണവാടി, സേവാഭാരതിയുടെ ശ്രീവരാഹം, നരുവാമൂട് എന്നീ യൂണിറ്റുകളുടെ പ്രവര്ത്തനപരിധിയിലുള്പ്പെട്ട നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് ടിവി സെറ്റുകള്‍ കൈമാറിയത്. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് വിതരണം ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ പ്രോജക്ടുകളുടെ കണ്‍സള്‍ട്ടന്റായ ശാസ്തമംഗലം ജി. ഉണ്ണികൃഷ്ണനാണ് ടിവി സെറ്റുകള്‍ സംഭാവന ചെയ്തത്.മണക്കാട് വാര്‍ഡ് കൗണ്‍സിലര്‍ സിമി ജ്യോതിഷ്, ശ്രീവരാഹം വാര്‍ഡ് കൗണ്‍സിലര്‍ ആര്. മിനി, സേവാഭാരതി ജില്ലാ സെക്രട്ടറിമാരായ പി. അയ്യപ്പന്, കെ.എസ്. വിക്രമന്, ശ്രീവരാഹം യൂണിറ്റ് സെക്രട്ടറി വരദരാജകുമാര്, നരുവാമൂട് യൂണിറ്റ് ഭാരവാഹികളായ രാജേഷ്, ശരത്, മുട്ടത്തറ സ്കൂള്‍ സെക്രട്ടറി വിജയന് ബാലകൃഷ്ണന്, സ്കൂള്‍ സമിതിയംഗം രാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: