ന്യൂദല്‍ഹി: വ്യാപാര രംഗത്ത് ഇന്ത്യയെ തകര്‍ത്തെറിയുന്ന കാര്യമാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ‘ കണ്ടെത്തിയത്. ഇന്ത്യയും ചൈനയും തമ്മില്‍ സ്വതന്ത്യവ്യാപാരം വേണമെന്നായിരുന്നു ഇവരുടെ ശുപാര്‍ശ.
ഇന്ത്യയും ചൈനയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരവും അതിനുള്ള സാധ്യതയും എന്ന വിഷയം പഠിക്കാനാണ് ഏല്‍പ്പിച്ചത്. ഇന്ത്യയേക്കാള്‍ മത്സരക്ഷമതയുള്ള വിപണിയാണ് ചൈനയെന്നും അതിനാല്‍ ഇന്ത്യയുടെ നന്മ കണക്കിലെടുത്ത് സ്വതന്ത്ര വ്യാപാരം അനുവദിക്കണമെന്നുമായിരുന്നു പഠന റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
യുപിഎ സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ പോലും വലിയ സ്വാധീനം ചെലുത്തിയിരുന്ന സംഘടനയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസ്. അക്കാലത്താണ് ചൈനീസ് ഉത്പന്നങ്ങള്‍ കുന്നുകൂടി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പോലും കടുത്ത പ്രതിസന്ധി അനുഭവപ്പെട്ടിരുന്നത്.
2004 കാലത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഏതാണ്ട് തുല്യ നിലയിലായിരുന്നു. പക്ഷെ പിന്നീട് ഈ അവസ്ഥ മാറി രണ്ടു രാജ്യങ്ങളും തമ്മില്‍ വലിയ വ്യാപാരകമ്മിയാണ് ഉണ്ടായത്. യുപിഎ കാലത്ത് രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കമ്മി 33 ഇരട്ടിയായി വര്‍ധിച്ചിരുന്നു.
ഇന്ത്യയുടെ വ്യാപാര മേഖലയെ സുരക്ഷിതമാക്കാനാണ് മോദി സര്‍ക്കാര്‍ വന്ന ശേഷം മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിടില്ലെന്ന് ഇന്ത്യ തീരുമാനിച്ചതുതന്നെ. ചൈനയ്ക്ക് വലിയ മുന്‍തൂക്കം നല്കുന്ന കരാറായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: