മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ഓഫീസിന്റെ പരിധിയില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഓഫീസില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തഹസില്‍ദാരുടെ ഓഫീസ് കവാടത്തിന്റെ പ്രധാന വഴി അടയ്ക്കും. വടക്കേ വഴിയിലൂടെ സന്ദര്‍ശകരെ പ്രവേശിപ്പിക്കും. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് സന്ദര്‍ശകരുടെ താപനില പരിശോധിക്കും. വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. പതിനഞ്ച് വില്ലേജുകളില്‍ നിന്നുള്ളവര്‍ താലൂക്ക് ഓഫീസില്‍ വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
കൊച്ചി താലൂക്ക് ഓഫീസിലേക്കുള്ള തെര്‍മല്‍ സ്കാനര്‍ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജയമോന്. യു. ചെറിയാന് തഹസില്‍ദാര്‍ സുനിത ജേക്കബ്ബിന് കൈമാറി. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോസഫ് ആന്റണി ഹെര്‍ട്ടിസ്, വിദ്യാധരന്, മുന്‍ കൗണ്‍സിലര്‍ വി.എ. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. കൊച്ചി താലൂക്ക് സപ്ളൈ ഓഫീസിലും നിയന്ത്രണം ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: