കോലഞ്ചേരി: പിതാവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞ് ശ്വസനയന്ത്ര സഹായമില്ലാതെ ശ്വസിച്ചു. അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവില്‍ തന്നെ തുടരുകയാണ് കുഞ്ഞ്. പനിയോ മറ്റ് അസുഖങ്ങളുമില്ലാത്ത കുഞ്ഞിന്റെ ദഹനപ്രക്രിയയും സാധാരണ അവസ്ഥയിലായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ശരീരോഷ്മാവും നാഡീ മിടിപ്പുകളും സാധാരണ നിലയിലാണ്. ആന്തരിക രക്തസ്രാവം മൂലം തലച്ചോറിലുണ്ടായിരുന്ന സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി തിങ്കളാഴ്ചയാണ് കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: