ന്യൂദല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ തിരിച്ചെത്തിയ 30 ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികളെ സംരക്ഷിക്കാന്ബൃഹത് പദ്ധതിയക്ക് തുടക്കം കുറിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കുടിയേറ്റത്തൊഴിലാളികള്‍ക്കു തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി സൃഷ്ടിച്ച ‘ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര് അഭിയാന്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.
കോവിഡ് തൊഴിലാളികളെ പ്രതികൂലമായാണ് ബാധിച്ചത്. പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികളെ.ജോലി നഷ്ടപ്പെട്ട ധാരാളം തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങി. കുടിയേറ്റക്കാര്‍ക്കും ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളും ഒരുക്കേണ്ടത് ആവശ്യമായി വന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ മേഖലകള്‍ക്ക് ഊര്‍ജം പകരുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ പിന്നാക്കമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള പദ്ധതിയാണിത്. ഉത്തര്‍പ്രദേശിലെ 31 ജില്ലകളില്‍ 25,000ത്തിലധികം കുടിയേറ്റത്തൊഴിലാളികളുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിദ്ധ പദ്ധതികള്‍ കോര്‍ത്തിണക്കികൊണ്ട് വ്യവസായ സന്നദ്ധസംഘടനാ പങ്കാളിത്തത്തോടെ യോഗി സര്‍ക്കാര്‍ ”ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര് അഭിയാന്” എന്ന പദ്ധതി ആവിഷ്കരിച്ചത്. തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വ്യവസായ അസോസിയേഷനുകള്‍, മറ്റ് സംഘടനകള്‍ എന്നിവയുമായി കൈകോര്‍ക്കാനുമാണ് ഈ അഭിയാന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: