ഇരവിപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെപ്രതിയെ ഇരവിപുരം പോ ലീസ് സാഹസികമായി പിടികൂടി. പാലത്തറ എൻ.എസ്.ആശുപത്രിക്കു സമീപം നവാസ് മൻസിലിൽ സയ്യിദലി ആണ് പിടിയിൽ ആയത് .ബുധനാഴ്ച വൈകിട്ട് ആറുമണിയൊടെ പാലത്തറ ശാന്താ ഭവനത്തിൽ രാഹുൽ (25) നെയാണ് ഇയാൾ കുത്തിയത്.
സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന രാഹുലിനെ ഇയാൾ തടഞ്ഞു നിർത്തി നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് ഒരു ബൈക്കിൽ കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. കൊല്ലം അസി.പോലീസ് കമ്മീഷണർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്ജിതമാക്കിയിരുന്നു .
പോലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴേക്കും പ്രതി അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു കിലോമീറ്ററോളം പിന്തുടർന്ന് പോലീസ് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു .പ്രതിയെ പിടികൂടുന്നതിനിടയിൽ പരിക്കേറ്റ എസ്.ഐ. ദീപു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . ഇരവിപുരം എസ്.എച്ച്.ഒ.വിനോദ് .കെ., എസ്.ഐമാരായ അനീഷ്.എ. പി., ബിനോദ് കുമാർ , ദിപു ,ഗ്രേഡ് എസ്.ഐ സുനിൽ , സിവിൽ പോലിസ് ഓഫീസർ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .ബുധനാഴ്ച വൈകിട്ട് അയത്തിൽ ജംഗ്ഷനിൽ പരിക്കേറ്റുകിടന്ന പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പാലത്തറയിലെ എൻ.എസ്.സഹകരണ ആശുപ ത്രിയിൽ എത്തിച്ചപ്പോൾ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പോലീസ് എത്തുന്നതറിഞ്ഞ് ആംബുലൻസിന്റെ ഗ്ലാസ് തകർത്ത ശേഷമാണ് സയ്യിദലി രക്ഷപെട്ടത്. ഇയാൾക്കെതിരെവിവിധ സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: