തിരുവനന്തപുരം: മാസപ്പടിക്കാരുടെ കേന്ദ്രം ആയി പി.എസ്.സി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍സി. ആര്. പ്രഭുല്‍ കൃഷ്ണന് പി എസ് സി ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂര്‍ നേരം നടത്തിയ നിരാഹാര സത്യാഗ്രഹസമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നിയമനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്തേണ്ട പി എസ് സി സ്വജനപക്ഷപാതത്തിന്റെയും പിന്‍വാതില്‍ നിയമനത്തിന്റെയും കേന്ദ്രമായി മാറി .കേരളത്തിലെ ഏറ്റവും വലിയ അഴിമതിയുടെ കേന്ദ്രമായി ഭരണഘടനാ സ്ഥാപനമായ പിഎസ്സിയെ പിണറായി സര്‍ക്കാര്‍ മാറ്റി. നിലവിലെ റാങ്ക് പട്ടികയിലെ ബഹുഭൂരിപക്ഷം പേരും നിയമനം ലഭിക്കാതെ പുറത്തു നില്ക്കുമ്പോള് വീണ്ടും പരീക്ഷ നടത്താന്‍ ശ്രമിക്കുന്നത് സര്‍ക്കാരും പി എസ് സി യിലെ ഉന്നത ഉദ്യോഗസ്ഥരും സ്വകാര്യ പരീക്ഷ പരിശീലന കേന്ദ്രങ്ങളും ഗൈഡ് കമ്പനികളും ഒത്തു ചേര്‍ന്നുള്ള ഒത്തുകളിയാണന്നും പി സുധീര്‍ പറഞ്ഞു.
ഇത് പിഎസ്സിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതിയാണ് .സഹപാഠിയുടെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ എസ്എഫ്ഐ ഗുണ്ടയാണ് കൃത്രിമത്തിലൂടെ പിഎസ് സി നടത്തിയ സിവില്‍ പോലീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് തന്നെ കണ്ടെത്തുകയുണ്ടായി. തുടര്‍ന്നാണ് മാസങ്ങളോളം നിയമനം നടത്താതെ റാങ്ക് പട്ടിക നിലച്ചുപോയത് ഇതിലെ ഒന്നാം പ്രതി സര്‍ക്കാരും പി എസ് സി യും ആയതിനാല്‍ പട്ടികയുടെ കാലാവധി നീട്ടിനല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്ന് പി സുധീര്‍ ആവശ്യപ്പെട്ടു.
നിരാഹാരസമരം സുധീര്‍ നാരങ്ങാനീര് നല്കി അവസാനിപ്പിച്ചു. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ ജെ ആര് അനുരാജ് അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഉപാധ്യക്ഷന്‍ ബിഎല്‍ അജേഷ് സംസ്ഥാന സെക്രട്ടറി ബിജി വിഷ്ണു ജില്ലാ പ്രസിഡന്റ് ആര് സജിത്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, അഭിജിത്ത് എച്ച്എസ്, ഉണ്ണിക്കണ്ണന് എം എ, ആനന്ദ എസ് എം, ആശാ നാഥ്, അനൂപ് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: