Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി വിവാദവും കൊറോണയും വിനയായി; സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തു പരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്നു ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ തുടക്കത്തില്‍ യൂണിവേഴ്‌സിറ്റി കേസ് മൂലം നാലു മാസം റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു. അതിനാല്‍ നാലുമാസം വൈകിയാണ് പോലീസ് ലിസ്റ്റിന്റെ നിയമനം തുടങ്ങിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 25, 2020, 05:53 pm IST
in Kerala

കോഴിക്കോട്: കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ത്ഥികള്‍. എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി വിവാദം, കൊറോണ എന്നിവയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആറുമാസമായി നിയമനം നടക്കുന്നില്ല. 2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 ജൂണ്‍ 30ന് അവസാനിക്കുമെന്നും ആദ്യഘട്ട നിയമനശേഷം കഴിഞ്ഞ ആറുമാസക്കാലമായി നിയമനങ്ങള്‍ നടക്കാതെ കിടക്കുകയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കേരളമൊട്ടാകെ ഏഴു ബറ്റാലിയനിലേക്കുള്ള നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തു പരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്നു ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസ്സായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ തുടക്കത്തില്‍ യൂണിവേഴ്‌സിറ്റി കേസ് മൂലം നാലു മാസം റാങ്ക് ലിസ്റ്റ് മരവിപ്പിച്ചിരുന്നു. അതിനാല്‍ നാലുമാസം വൈകിയാണ് പോലീസ് ലിസ്റ്റിന്റെ നിയമനം തുടങ്ങിയത്. എന്നാല്‍ 2019ന് ശേഷം ഒഴിവുകള്‍ പിഎസ്‌സി ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സ്ഥിതി ഉണ്ടായി. 2020ലെ ഒഴിവുകളുടെ വിവരാവകാശ രേഖകളുമായി വകുപ്പുതല ഓഫീസുകളില്‍ കയറിയിറങ്ങിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടനെ നടപടികള്‍ ഉണ്ടാകും എന്ന മറുപടിയാണ് കിട്ടിയത്.

കൊറോണ പ്രതിസന്ധി കൂടി വന്നതോടെ ലിസ്റ്റ് മരവിച്ച അവസ്ഥയിലാണ്. 2020 മാര്‍ച്ച് 18ന് മറ്റ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 19 വരെ സര്‍ക്കാര്‍ നീട്ടിയെങ്കിലും 2020 ജൂണ്‍ 30 വരെ നിലവില്‍ കാലാവധിയുള്ള സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് നാല് മാസത്തെ നിയമന തടസമാണ് നേരിട്ടിരിക്കുന്നത്. ഇതോടെ നാല് മാസം മാത്രമാണ് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റ് സംബന്ധിച്ച പ്രവര്‍ത്തനങ്ങളും നിയമനങ്ങളും നടന്നിട്ടുള്ളത്.

ആകെ മൊത്തം ഇതുവരെ നഷ്ടപ്പെട്ട എട്ടു മാസം കൂടി സര്‍ക്കാര്‍ ഈ റാങ്ക് ലിസ്റ്റിന് കൂട്ടിനല്‍കിയെങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ലിസ്റ്റില്‍ നിന്നും ലഭിക്കുകയുള്ളൂവെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. പോലീസിലെ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരെ പോലീസ് സേനയില്‍ എടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സ്ഥിതിഗതികള്‍ പരിശോധിച്ച് സര്‍ക്കാര്‍ എത്രയും വേഗം നഷ്ടപെട്ട എട്ടുമാസം കൂടി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിന് അനുവദിച്ചു നിയമനനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ പി. അനന്തന്‍, ഷാരോണ്‍ ബാബു, എം.സി. രാഹുല്‍, അര്‍ജുന്‍ ശേഖര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: പോലീസ്officerSFICorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ഓർക്കുന്നുണ്ടോ അനുജയെ? മഹാരാജാസ് കോളേജിലെ പഴയ എസ് എഫ് ഐ നേതാവിനെ ; ലൗജിഹാദിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ആ സഖാവിന്റെ കഥ കൂടിയാണ് കേരള സ്റ്റോറി

Kerala

കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധം, കല്ലേറ്

Kerala

കൊല്ലത്ത് എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കിയ നിലയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.