തൃശൂര്‍: ജില്ലയില്‍ വര്‍ധിച്ചു വരുന്ന അനധികൃത ഗ്യാസ് വില്പനക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ്. വടക്കേക്കാട് വൈലേരി പീടികയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന സിലിണ്ടറുകള്‍ പിടിച്ചെടുത്ത കേസില്‍ ഗ്യാസ് ഏജന്‍സികളോട് കളക്ടര്‍ക്ക് വിശദീകരണം തേടി. അനധികൃത വില്പന അമര്‍ച്ച ചെയ്യുന്നതിനൊപ്പം ഇവര്‍ക്ക് കൂട്ട് നില്ക്കുന്ന ഗ്യാസ് ഏജന്‍സികളുടെ ലൈസന്‍സ് പിന്‍വലിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
2019 ജനുവരിയിലാണ് വടക്കേക്കാട് വൈലേറിപ്പറമ്പില് നിന്ന് വാണിജ്യാവശ്യത്തിനുളള 292 സിലിണ്ടര്‍ പിടിച്ചെടുത്തത്. ഗുരുവായൂരിലെ ഐഒസിഎല്ലിന്റെ വിതരണത്തിലുള്ള സിലിണ്ടറുകളാണ് ഇവിടെ അനധികൃതമായി വില്‍പ്പന നടത്തിയിരുന്നത്. സുരക്ഷ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്നും 23 സിലിണ്ടറുകളും ഒഴിഞ്ഞ പറമ്പില്‍ നിന്ന് 266 സിലിണ്ടറുകളുമാണ് പിടിച്ചെടുത്തത്.
തുടര്‍ന്ന് 2020 മെയ് മാസത്തിലും ഇതേ സ്ഥലത്ത് നിന്ന് സിവില്‍ സപ്ലൈസ്, നികുതി വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ വില്പനയ്ക്കെത്തിച്ച 514 പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. വടക്കേകാട് പ്രവര്‍ത്തിക്കുന്ന ഗ്യാസ് വിതരണ കേന്ദ്രത്തിന് സമീപത്ത് നിര്‍ത്തിയിട്ട നാല് ലോറികളിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വിവിധ ഏജന്‍സികളോട് കളക്ടര്‍ വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: