Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിയന്തരാവസ്ഥയിലെ പോരാട്ടക്കരുത്തുമായി കെ. ശിവദാസന്‍

അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് തീരുമാനമനുസരിച്ച് ജില്ലയില്‍ പരസ്യപ്രതിഷേധം നടന്നത് കൊല്ലം പട്ടണത്തിലും കൊട്ടാരക്കരയിലുമായിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയും കാര്യാലയങ്ങള്‍ പൂട്ടി സീല്‍ വയ്‌ക്കുകയും നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്തു. പത്രമാരണ നിയമം കൊണ്ടുവന്ന് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിച്ചു.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Jun 25, 2020, 04:48 pm IST
in Kerala
കെ ശിവദാസന്‍

കെ ശിവദാസന്‍

ചടയമംഗലം: ലോകത്തിനു മുന്നില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 45 വര്‍ഷം. ഇന്ദിരയെന്ന സ്വേച്ഛാധിപതിയുടെ ക്രൂരത നിറഞ്ഞ പകയും പീഡനവും വകവയ്‌ക്കാതെ, ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം നയിച്ച പടയാളികളാണ് ഭാരതത്തെ ഇന്നും ജനാധിപത്യരാജ്യമായി നിലനിര്‍ത്തുന്നത്. അന്ന് രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ക്രൂരപീഡനങ്ങളേറ്റുവാങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ. ശിവദാസന്റെ ഓര്‍മകളില്‍ ഇന്നുമുണ്ട് ആ അധ്യായങ്ങള്‍.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് തീരുമാനമനുസരിച്ച് ജില്ലയില്‍ പരസ്യപ്രതിഷേധം നടന്നത് കൊല്ലം പട്ടണത്തിലും കൊട്ടാരക്കരയിലുമായിരുന്നു. ആര്‍എസ്എസിനെ നിരോധിക്കുകയും കാര്യാലയങ്ങള്‍ പൂട്ടി സീല്‍ വയ്‌ക്കുകയും നേതാക്കളെ ജയിലിലടയ്‌ക്കുകയും ചെയ്തു. പത്രമാരണ നിയമം കൊണ്ടുവന്ന് ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തെ ഹനിച്ചു.  

ഇതിനെതിരെ ആര്‍എസ്എസ് രഹസ്യമായി പുറത്തിറക്കിയ ലഘുലേഖകളായ കുരുക്ഷേത്ര, സുദര്‍ശനം എന്നിവയിലൂടെയായിരുന്നു വിവരങ്ങള്‍ ജനങ്ങളും നേതാക്കളും അറിഞ്ഞിരുന്നത്. ചടയമംഗലത്തുനിന്ന് ആറുപേരെ കൂട്ടി ഒളിപ്രവര്‍ത്തനം നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയും ആര്‍എസ്എസ് പ്രചാരകനുമായ വിശ്വനാഥനുള്‍പ്പെടെ ഏഴുപേരാണ് അന്ന് കൊട്ടാരക്കരയില്‍ പ്രകടനം നടത്തിയത്.  

ജില്ലയില്‍ ആകെ ഇരുപത്തിമൂന്നുപേര്‍ സമരത്തില്‍ പെട്ട് ജയിലിലായിരുന്നു. ചിലര്‍ തിരുവനന്തപുരത്ത് സമരത്തിലും പങ്കെടുത്ത് ജയിലിലായി. കൊട്ടാരക്കര ചന്തമുക്കിലെ കടകമ്പോളങ്ങളില്‍ ലഘുലേഖ വിതരണം ചെയ്ത് പുലമണ്‍ ജംഗ്ഷനിലേക്ക് പ്രകടനമായി നീങ്ങിയ ചെറുസംഘത്തെ ഭയത്തോടെയും മനസില്‍ ആവേശത്തോടെയും ജനം വരവേറ്റു. കൂട്ടം കൂടുന്നതും പ്രകടനവും അന്ന് നിരോധിച്ചിരുന്നു.

കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെത്തിയ സമരക്കാരെ കെ. കരുണാകരന്റെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. പോലീസ് സ്റ്റേഷനിലും ലോക്കപ്പിലുമിട്ട് മര്‍ദ്ദിച്ചു. കുരുക്ഷേത്രയുടെ പ്രസിദ്ധീകരണ ഉറവിടം അന്വേഷിച്ചായിരുന്നു പ്രസ് ഉടമ കൂടിയായ ശിവദാസനെ ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഏഴുപേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. അവിടെ നാലുമാസം തടവ്.  

ഓരോ പതിനഞ്ചുദിവസം കൂടുംതോറും ഇരുകൈകളിലും വിലങ്ങണിയിച്ച് ബസ് സ്റ്റാന്റില്‍ പ്രദര്‍ശിപ്പിക്കും. ജനങ്ങള്‍ കൂടി പല കമന്റുകള്‍ പറയും. കൊള്ളക്കാരെപ്പോലെ വഴിനീളെ വിലങ്ങുവച്ച് നടത്തിക്കും. ആര്‍ക്കും ജയിലില്‍ വന്ന് കാണാനാകില്ല. ക്രൂരമര്‍ദ്ദനം ജയിലിലും തുടര്‍ന്നു.

മാപ്പെഴുതിക്കൊടുത്ത് ഇടതുസഹചാരി ആര്‍. ബാലകൃഷ്ണപിള്ള ജയിലിനു പുറത്തിറങ്ങിയ പോലെ ഇവര്‍ക്കും ജയില്‍ മോചിതരാകാമായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തില്‍ കവിഞ്ഞ് മറ്റൊരു ചിന്തയില്ലായിരുന്നുവെന്ന് ബിജെപി ദേശീയസമിതി അംഗമായ ശിവദാസന്‍ ഓര്‍ക്കുന്നു. നാലുമാസത്തിനു ശേഷം അടിയന്തരാവസ്ഥ പിന്‍വലിക്കാറായപ്പോഴാണ് ജയിലില്‍ നിന്നും വിട്ടത്. ക്രൂരപീഡനങ്ങളേല്‍പ്പിച്ച അവശതകളെ മറന്ന് ഇച്ഛാശക്തിയുടെ കരുത്തില്‍ ഇന്ന് ദേശീയ പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിക്കുകയാണീ പോരാളി.

Tags: emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

News

ഷോലെ ഇങ്ങനെ അല്ലായിരുന്നു; വില്ലനായത് അടിയന്തരാവസ്ഥ, പുതിയ ക്ലൈമാക്സിൽ 4k

കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും (ഇടത്ത് നിന്നുള്ളവര്‍) ബിജെപി അനുകൂലനിലപാടുള്ള സാമൂഹ്യ നിരീക്ഷകരായ സായി ദീപകും ആനന്ദ് രംഗനാഥനും (വലത്തേയറ്റം)
India

കോണ്‍ഗ്രസ് ബുദ്ധിജീവികളായ മണിശങ്കര്‍ അയ്യരെയും സല്‍മാന്‍ ഖുര്‍ഷിദിനെയും മുട്ടുകുത്തിച്ച് ആനന്ദ് രംഗനാഥനും സായി ദീപകും

India

അടിയന്തരാവസ്ഥയിൽ വന്ധ്യംകരണം അടക്കമുള്ള കൊടുംക്രൂരതകൾ; ഇന്ദിരാഗാന്ധിയേയും സഞ്ജയിനെയും വിമർശിച്ച് ശശി തരൂരിന്റെ ലേഖനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.