നെയ്യാറ്റിന്‍കര: നഗരസഭയിലെ എല്‍ഡിഎഫ് ഭരണത്തിന്റെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. കൃഷ്ണന്‍കോവില്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് നഗരസഭാ കവാടത്തിനു മുന്നില്‍ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് വഴിയൊരുക്കി. ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്. രാജേഷ്, ജനറല്‍ സെക്രട്ടറിമാരായ ഷിബുരാജ് കൃഷ്ണ, അരങ്കമുഗള്‍ സന്തോഷ്, ട്രഷറര്‍ ആലംപൊറ്റ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് കൂട്ടപ്പന മഹേഷ്, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മഞ്ചത്തല സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: