തിരുവനന്തപുരം : പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നത്. ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്രായോഗികമായ കാര്യങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പ്രത്യേകിച്ച് നിലപാടുകളില്ല. മുഖ്യമന്ത്രി പിണറായി വിജയന് ദുരഭിമാനം വെടിഞ്ഞ് വിഷയം കകേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് ചെയ്യണം. പ്രവാസികളുടെ വരവ് സംബന്ധിച്ച് സംസ്ഥാനം കേന്ദ്ര സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
പ്രവാസികളുടെ വരവ് തടയുന്നതിനായാണ് ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. നാല് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പിപിഇ കിറ്റ് മതിയെങ്കിലും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് മുഖ്യമന്ത്രി സഹായം ചെയ്തില്ലെങ്കിലും ദ്രോഹിക്കരുത്.
അതേസമയം സംസ്ഥന ബാലാവകാശ കമ്മിഷന് ചെയര്‍പേഴ്സണിന് പാര്ട്ടിക്കാരന് എന്ന യോഗ്യത മാത്രമാണ് ഉള്ളത്. പോക്സോ കേസുകളില്‍ രാഷ്ട്രീയമായി ഇടപെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സംസ്ഥാനം വിവാദമായ നിയമനം നടത്തിയിട്ടുള്ളതെന്നും കെ. സുരേന്ദ്രന് അറിയിച്ചു.
അടുത്തിടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന മാപ്പിള ലഹളയെ അടിസ്ഥാനമാക്കി നിര്‍മിക്കാനൊരുങ്ങുന്ന വാരിയംകുന്നത്ത് ഹാജി സിപിഎം നീക്കത്തിന്റെ ഫലമാണ്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി നല്‍കണമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: