കൊട്ടാരക്കര: അവശത അനുഭവിക്കുന്ന കുടുംബത്തെ പറ്റിയറിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ നിരവധി കാര്യങ്ങള്‍ ചെയ്യാനായ സന്തോഷത്തിലാണ് ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതി പ്രവര്‍ത്തകര്‍. കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടിട്ട് 20 വര്‍ഷത്തിലധികമായ അമ്മ ഉറങ്ങിയിരുന്നത് ചാക്കിലായിരുന്നു.
ഓണ്‍ലൈന്‍ പഠനം ആരംഭിച്ച് ദിവസങ്ങള്‍ ആയങ്കിലും സൗകര്യം ലഭ്യമാകാതെ 2 കുട്ടികള്‍. ക്ഷേമ പെന്‍ഷനുകള്‍ എത്തിനോക്കാത്ത കുടുംബത്തിനാകട്ടെ വെള്ള നിറത്തിലുള്ള എപിഎല്‍ റേഷന്‍ കാര്‍ഡും. വീട് സന്ദര്‍ശിച്ച സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ.എന്‍.എന്‍. മുരളി അടിയന്തര ധനസഹായം കൂടാതെ തുടര്‍ ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കി.
പഞ്ചായത്ത് സമിതി എത്തിച്ച കട്ടില്, അവശ്യസാധനങ്ങളുടെ കിറ്റ്, ടിവി കണക്ഷന് എന്നിവയും നല്കി. ചടങ്ങില്‍ ഡോ. എന്‍.എന്‍. മുരളി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മാലയില്‍ അനില്‍, സേവാഭാരതി പ്രസിഡന്റ് വേണുദാസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജനാര്ദ്ദനന് ഉണ്ണിത്താന്, പഞ്ചായത്ത് സെക്രട്ടറി എസ്.കെ. ശാന്തു, അനില്‍, അനൂപ്, വിജയന്, സജു, അരുണ്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: