മുട്ടം: പത്ത് വര്‍ഷത്തിലേറെ കാലമായി അധികൃതരുടെ അവഗണനയിലായിരുന്ന മുട്ടം ജില്ലാ ജയില്‍ റോഡ് ടാറിങ് ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവറിലുള്ള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാറിങ് നടത്തുന്നത്. കോടതി കവലയില്‍ നിന്ന് ആരംഭിച്ച് ജില്ലാ ജയില്‍ വരെയുള്ള റോഡിന് 1.5 കി. മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമാണ് ഉള്ളത്. കോടതികവല മുതല്‍ വിജിലന്‍സ് ഓഫീസ് വരെയുള്ള ഭാഗം രണ്ട് വര്‍ഷം മുന്‍പ് ടാറിങ് നടത്തിയെങ്കിലും ബാക്കി ഭാഗത്തിന്റെ കാര്യത്തില്‍ തീരുമാനം ആകാത്ത അവസ്ഥയായിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെയുള്ള സ്ഥാപനങ്ങളിലെ ആളുകള്‍ ചേര്‍ന്ന് ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടികള്‍ ആയില്ല.
ജില്ലാ ജയില്‍, ജയില്‍ ക്വാര്‍ട്ടേഴ്സ്, ഗവ. പോളിടെക്നിക്ക് കോളേജ്, പൊളിടെക്നിക്കിലെ രï് ഹോസ്റ്റലുകള്‍, ഐഎച്ച്ആര്‍ഡി കോളേജ്, 20 ല്‍പരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ എസ്റ്റേറ്റ്, ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, വര്‍ക്കിങ്ങ് വിമന്‍സ് ഹോസ്റ്റല്‍, ക്രമ്പ് റബര്‍ ഫാക്ടറി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടേക്കുള്ള ആളുകളും ഉപയോഗിക്കുന്ന റോഡാണ് വര്‍ഷങ്ങളായിട്ട് നന്നാക്കാതെ കിടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: