മറയൂര്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി അന്തര് സംസ്ഥാന യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തിയില്‍ വീണ്ടും മൂന്ന് ലോക്ക് ഡൗണ്‍ മാംഗല്യം.
സമ്പര്‍ക്ക വിലക്കിനെ തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെ വധു വരന്മാര്‍ കൈകോര്‍ക്കാനായി ചിന്നാര്‍ വന്യജീവി സങ്കേതത്തിനും ആനമല കടുവാ സങ്കേതത്തിനും ഇടയിലുള്ള ഭാഗം വിവാഹ വേദിയായത്.
പയസ്‌നഗര്‍ കരുംമ്പാറ സ്വദേശി സുഹന്യയുടെയും ജെല്ലിപെട്ടി കുറിച്ചികോട്ട സ്വദേശി മണികണ്ഠന്റേയും, മിഷന്‍വയല്‍ സ്വദേശി വേദക്കനിയുടെയും അമരാവതി സ്വദേശി മുത്തപ്പരാജിന്റേയും, മാട്ടുപെട്ടി കൂടാര്‍വിള സ്വദേശി കസ്തൂരിയുടേയും ചെന്നൈ മീനമ്പാക്കം സ്വദേശി നിര്‍മ്മല്‍രാജ് എന്നിവരുടെ വിവാഹമാണ് നടന്നത്.ഹൈന്ദവ ആചാര പ്രകാരം ഒരു വിവാഹവും ക്രൈസ്തവ ആചാര പ്രകാരം രണ്ട് വിവാഹവുമാണ് നടന്നത്. വരന് തമിഴ്‌നാട്ടില് നിന്നും കേരളത്തിലേക്ക് പ്രവേശിക്കുവാനുള്ള പാസും വധുവിന് കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുവാനുള്ള പാസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കൈമാറി.
ബന്ധുക്കളെല്ലാം തമിഴ്‌നാട് അതിർത്തിയില് തന്നെ നിന്നുകൊണ്ട് വരന്മാര്‍ മാത്രമാണ് അതിര്‍ത്തി ചെക് പോസ്റ്റ് താണ്ടിയെത്തിയെത്തി വധുമാരുടെ കഴുത്തി്ല്‍ മിന്നുകെട്ടിയതും കൈപിടിച്ച് കൊണ്ട് പോയതും. ചിന്നാര്‍ എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ പിഎ. സെബാസ്റ്റ്യന്‍, ആരോഗ്യ പ്രവര്‍ത്തകരായ കെഎസ്. അരുണ്‍, രമ്യ സുരേഷ് എന്നിവരുടെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ് വിവാഹം നടന്നത്. കാന്തല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവന്‍രാജ് എസ്, പഞ്ചായത്തംഗം സെല്‍വകുമാര്‍ എസ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: