കാസര്‍കോട്: റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടി ശക്തമാക്കും. റൂം ക്വാറന്റൈയിന്‍ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും.
കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് കാസര്‍കോട് ഒമ്പത് പേര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റൈയിനിലേക്ക് മാറ്റി.
റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡ തല ജാഗ്രതാസമിതികള്‍ പഞ്ചായത്ത് മുനിസിപ്പല്‍ സെക്രട്ടറിമാരെ ഉടന്‍ അറിയിക്കണം. വാര്‍ഡ് തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: