കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു.
ജൂണ്‍ 13 ന് കുവൈത്തില്‍ നിന്ന് വന്ന 35 വയസുള്ള പനത്തടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 48 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 16 ന് ഷാര്‍ജയില്‍ നിന്നു വന്ന 32 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, 40 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, ജൂണ്‍ 15 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 19 ന് ദുബായില്‍ നിന്നു വന്ന 45 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മൂന്നു പേര്‍ക്ക് കോവിഡ് നെഗറ്റീവായി. കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് സ്ഥിരീകരിച്ച 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ദുബായില്‍ നിന്നെത്തി ജൂണ്‍ 17 ന് കോവിഡ് പോസിറ്റീവായ 26 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനി, ഖത്തറില്‍ നിന്നെത്തി ജൂണ്‍ 16 ന് കോവിഡ് പോസറ്റീവായ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
വീടുകളില്‍ 5082 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 382 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5464 പേരാണ്. പുതിയതായി 552 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം പുതിയതായി 100 പേരുടെ സാന്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 235 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: