കോഴിക്കോട്: പുതിയാപ്പ ഹാര്‍ബറിനകത്ത് ശുചിമുറി നടത്തിപ്പുകാരന് പ്രദീപന് ആരും നോക്കാനില്ലാതെ എഴുന്നേല്ക്കാന് സാധിക്കാതെ കിടന്നത് മൂന്ന് ദിവസം.
ഭക്ഷണമോ ഒരു തുള്ളി വെള്ളം പോലുമോ കിട്ടാതെ കിടക്കുകയായിരുന്നു ഇയാള്‍. കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ഹാര്‍ബര്‍ ശുചീകരിക്കുന്നതി നിടെയാണ് ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. പോലീസ്, ഹാര്‍ബര്‍,ഫിഷറീസ്, ഹെല്‍ത്ത്, കോര്പ്പറേഷന് തുടങ്ങി മുഴുവന്‍ അധികൃതരെയും അറിയിച്ചിട്ടും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ഒരു നടപടിയും ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഓരോ വകുപ്പും കൈ കഴുകി മാറി നില്‍ക്കുകയാണ് ഉണ്ടായത്. ആംബുലന്‍സ് ഇല്ലെന്നായിരുന്നു അധികൃതരുടെ മറുപടി. നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു നടപടിയും എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിക്കാണ് വെള്ളയില്‍ പോലീസ് സ്ഥലത്തെത്തുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെ 108 ല്‍ വിളിച്ചെങ്കിലും തിരുവനന്തപുരത്താണ് കിട്ടിയത് അവര്‍ നല്കിയ കോഴി ക്കോട് നമ്പര്‍ ഓഫാ യിരുന്നു.
സഹികെട്ട നാട്ടുകാര്‍ ജില്ലാ കളക്ടറെ വിളിച്ചപ്പോഴാണ് അധികൃതര്‍ അനങ്ങിയത്. വൈകാതെ ആംബുലന്‍സ് എത്തി എങ്കിലും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു വന്നത്.
പ്രദീപനെ ആംബുലന്‍സിലേക്ക് കയറ്റാന്‍ പോലീസടക്കം മടിച്ച് നിന്നു അവസാനം നാട്ടുകാര്‍ തന്നെ പ്രദീപനെ എടുത്ത് ആംബുലന്‍സിലേക്ക് കയറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: